കൊളംബോ: ശ്രീലങ്കയിൽ ഇസ്‍ലാം വിരുദ്ധ പരാമർശം നടത്തിയ സന്യാസിക്ക് ഒമ്പത് മാസം തടവ്.
മതവിഭാഗങ്ങൾക്കിടയിൽ സ്പർധയുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന കുറ്റത്തിനാണ് സന്യാസി ഗണാസരക്കെതിരെ ശിക്ഷ വിധിച്ചത്.
ഇതിന് പുറമേ കൊളംബോ മജിസ്ട്രേറ്റ് കോടതി ഇയാൾക്ക് 1500 ശ്രീലങ്കൻ റുപ്പിയ പിഴയും വിധിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു മാസം കൂടി അധിക ശിക്ഷ അനുഭവിക്കേണ്ടി വരും.
നിരവധി തവണ വിവാദത്തിലായ സന്യാസിനിയാണ് ഗണാസര. ഇത് രണ്ടാം തവണയാണ് മുസ്‍ലിംകൾക്കെതിരായ വിദ്വേഷ പരാമർശത്തിന് സന്യാസിക്കെതിരെ നടപടിയെടുക്കുന്നത്.