ഇന്ത്യയുമായുള്ള യുദ്ധത്തിൽ പാകിസ്ഥാന്റെ നിലനിൽപ്പിന് ഭീഷണി നേരിട്ടാൽ ഞങ്ങള്‍ ലോകത്തിന്റെ പകുതിയും തകർക്കും. ഇന്ത്യ സിന്ധു നദിയിൽ ഒരു അണക്കെട്ട് നിർമ്മിച്ചാൽ പാകിസ്ഥാൻ മിസൈലുകൾ ഉപയോഗിച്ച് അതിനെ നശിപ്പിക്കും. ഭീഷണി മുഴക്കി പാക് സൈനിക മേധാവി

നമ്മള്‍ മുങ്ങുകയാണെന്ന് തോന്നിയാല്‍, ലോകത്തിന്റെ പകുതിയും നമ്മള്‍ കൊണ്ടുപോകും' എന്ന് മുനീര്‍ പറഞ്ഞു.

New Update
Untitledasimmuneer

ഫ്‌ലോറിഡ: അമേരിക്കയ്ക്ക് തുറന്ന ആണവ ഭീഷണി നല്‍കി പാകിസ്ഥാന്‍ ആര്‍മി ചീഫ് ജനറല്‍ അസിം മുനീര്‍.

Advertisment

ഫ്‌ലോറിഡയിലെ ടാമ്പയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെ, ഇന്ത്യയുമായുള്ള യുദ്ധം പാകിസ്ഥാന്റെ നിലനില്‍പ്പിന് ഭീഷണിയായാല്‍, 'നമ്മള്‍ നമ്മളോടൊപ്പം ലോകത്തിന്റെ പകുതിയും മുക്കിക്കളയും' എന്ന് അദ്ദേഹം പറഞ്ഞു.


ടാമ്പയിലെ പാകിസ്ഥാന്‍ കോണ്‍സല്‍ ജനറലായ പാകിസ്ഥാന്‍ വ്യവസായി അദ്നാന്‍ അസദാണ് പരിപാടിക്ക് ആതിഥേയത്വം വഹിച്ചത്. 'നമ്മള്‍ ഒരു ആണവ ശക്തിയാണ്.

നമ്മള്‍ മുങ്ങുകയാണെന്ന് തോന്നിയാല്‍, ലോകത്തിന്റെ പകുതിയും നമ്മള്‍ കൊണ്ടുപോകും' എന്ന് മുനീര്‍ പറഞ്ഞു.


സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ടും മുനീര്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. പാകിസ്ഥാനിലേക്കുള്ള ജലപ്രവാഹം തടയുന്നതിനായി ഇന്ത്യ സിന്ധു നദിയില്‍ ഒരു അണക്കെട്ട് നിര്‍മ്മിച്ചാല്‍, 'പത്ത് മിസൈലുകള്‍ ഉപയോഗിച്ച് ഞങ്ങള്‍ അത് നശിപ്പിക്കും' എന്ന് അദ്ദേഹം പറഞ്ഞു.


'സിന്ധു നദി ഇന്ത്യയുടെ സ്വത്തല്ല. നമുക്ക് മിസൈലുകള്‍ക്ക് ഒരു കുറവുമില്ല' എന്ന് മുനീര്‍ പറഞ്ഞു.

ഏപ്രിലില്‍ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് ശേഷം കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തോടുള്ള പ്രതികരണമായാണ് ഭീഷണി വന്നത്. 

Advertisment