New Update
/sathyam/media/media_files/2024/10/30/qAcSvmvCzT4dgsO08FVg.jpg)
വലന്‍സിയ : കിഴക്കന്‍ സ്പെയിനിലെ വലന്‍സിയ മേഖലയില്‍ ചൊവ്വാഴ്ചയുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് 51 പേരെങ്കിലും മരിച്ചതായി അധികൃതര്‍ അറിയിച്ചു.
ചില ആളുകള്‍ കണ്ടുപിടിക്കാന്‍ സാധിക്കാത്ത വിധം ഒറ്റപ്പെട്ടുവെന്ന് റീജിയണല്‍ പ്രസിഡന്റ് കാര്‍ലോസ് മാസോണ്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. അടിയന്തര സേവനങ്ങള്‍ എത്തിയിട്ടില്ലെങ്കില്‍, അത് മാര്‍ഗങ്ങളുടെ അഭാവമല്ല, മറിച്ച് പ്രവേശനത്തിന്റെ പ്രശ്‌നമാണ്. ചില മേഖലകളില്‍ എത്തിച്ചേരുന്നത് തികച്ചും അസാധ്യമാണ്, മാസോണ്‍ പറഞ്ഞു.
Advertisment
എന്റെ ജീവിതത്തിലെ ഏറ്റവും മോശം ദിവസമെന്ന് വലന്‍സിയയിലെ യൂറ്റിയേല്‍ നഗരത്തിന്റെ മേയറായ റിക്കാര്‍ഡോ ഗബാള്‍ഡന്‍ അനുസ്മരിച്ചു.