ഓ​സ്ട്രേ​ലി​യാ​യി​ലെ സി​ഡ്‌​നി ബോ​ണ്ടി ബീ​ച്ചി​ലു​ണ്ടാ​യ വെ‌​ടി​വ​യ്പ്പി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രെ തി​രി​ച്ച​റി​ഞ്ഞു. അക്രമി ന​വീ​ദ് അ​ക്രം പാകിസ്ഥാൻ സ്വദേശി. വെ​ടി​വ​യ്പ്പു​ണ്ടാ​യ​ത്.   ജൂ​ത മ​ത​വി​ശ്വാ​സി​ക​ളു​ടെ ഹ​നൂ​ക്ക ആ​ഘോ​ഷ​ത്തി​നി​ടെ

സി​ഡ്‌​നി​യി​ൽ ന​ട​ന്ന​ത് ഭീ​ക​രാ​ക്ര​മ​ണ​മാ​ണ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

New Update
SYD

സി​ഡ്‌​നി: ഓ​സ്ട്രേ​ലി​യാ​യി​ലെ സി​ഡ്‌​നി ബോ​ണ്ടി ബീ​ച്ചി​ലു​ണ്ടാ​യ വെ‌​ടി​വ​യ്പ്പി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രെ പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞു.

Advertisment

ന​വീ​ദ് അ​ക്രം എ​ന്നാ​ണ് അ​ക്ര​മി​ക​ളി​ൽ ഒ​രാ​ളു​ടെ പേ​ര്. ഇ​യാ​ൾ പാകിസ്ഥാനിലെ ലാ​ഹോ​ർ സ്വ​ദേ​ശി​യാ​ണെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ലാ​ഹോ​റി​ൽ നി​ന്ന് ഓ​സ്ട്രേ​ലി​യാ​യി​ൽ എ​ത്തി​യ ന​വീ​ദ് അ​ൽ മു​റാ​ദ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ വി​ദ്യാ​ർ​ഥി​യാ​ണ്. എ​ന്നാ​ൽ മ​റ്റ​യാ​ളെ തി​രി​ച്ച​റി​ഞ്ഞെ​ങ്കി​ലും ഇ​യാ​ളു​ടെ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ല്ല. 

ന്യൂ ​സൗ​ത്ത് വെ​യി​ൽ​സ് സം​സ്ഥാ​ന​ത്താ​ണ് ന​വീ​ദ് അ​ക്രം താ​മ​സി​ച്ചി​രു​ന്ന​ത്.
ഇ​യാ​ളു​ടെ വീ​ട്ടി​ൽ പോ​ലീ​സ് റെ​യ്ഡ് ന​ട​ത്തി​യെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. 

ജൂ​ത മ​ത​വി​ശ്വാ​സി​ക​ളു​ടെ ഹ​നൂ​ക്ക ആ​ഘോ​ഷ​ത്തി​നി​ട​യി​ലാ​ണ് വെ​ടി​വ​യ്പ്പു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ 11 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.

അ​ക്ര​മി​ക​ൾ സ്ഫോ​ട​ക വ​സ്തു​ക്ക​ൾ നി​റ​ച്ച വാ​ഹ​നം പോ​ലീ​സ് ക​ണ്ടെ​ത്തി. അ​തേ​സ​മ​യം സി​ഡ്‌​നി​യി​ൽ ന​ട​ന്ന​ത് ഭീ​ക​രാ​ക്ര​മ​ണ​മാ​ണ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Advertisment