/sathyam/media/media_files/2026/01/13/auto-driver-2026-01-13-08-48-28.jpg)
ധാക്ക: ബംഗ്ലാദേശില്‍ ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങളില്‍ ഒരു മരണം കൂടി. സമീര്‍ ദാസ് എന്ന ഓട്ടോ ഡ്രൈവറെ ജനക്കൂട്ടം തല്ലിക്കൊന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അദ്ദേഹത്തിന് 28 വയസ്സായിരുന്നു.
ഞായറാഴ്ച രാത്രി ചിറ്റഗോങ്ങിലെ ദഗന്‍ഭുയാനില്‍ വെച്ചാണ് ഇദ്ദേഹത്തിന് നേരെ ക്രൂരമായ ആക്രമണം റിപ്പോര്‍ട്ട് ചെയ്തത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം അക്രമികള്‍ അദ്ദേഹത്തെ മര്‍ദ്ദിക്കുകയും കുത്തുകയും ചെയ്തു. കൊലപാതകത്തിന് ശേഷം കുറ്റവാളികള്‍ ഓട്ടോറിക്ഷ മോഷ്ടിച്ച് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.
നാടന്‍ ആയുധങ്ങള്‍ ഉപയോഗിച്ച് ഹിന്ദു പുരുഷനെ ആക്രമിച്ച ശേഷം മര്‍ദിച്ചു കൊലപ്പെടുത്തിയെന്നാണ് ദഗന്‍ഭുയാനയിലെ പോലീസ് പറയുന്നത്. പ്രഥമദൃഷ്ട്യാ ഇത് മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണെന്ന് തോന്നുന്നു.
കൊലപാതകത്തിന് ശേഷം കുറ്റവാളികള്‍ ഒരു ഓട്ടോറിക്ഷ കൊള്ളയടിച്ചുവെന്നും ഇരയുടെ കുടുംബം എഫ്ഐആര്‍ ഫയല്‍ ചെയ്യുമെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തില്‍, കുറ്റവാളികളെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനും പോലീസ് നടപടി ആരംഭിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us