/sathyam/media/media_files/Vt6G6C4baHpyHutjqqiY.jpeg)
തിരഞ്ഞെടുത്ത ഫോളവർമാർക്കോ അടുത്ത സുഹൃത്തുക്കൾക്കോ മാത്രം കാണാനാവുന്ന രീതിയിൽ പ്രൈവറ്റ് പോസ്റ്റുകൾ ക്രിയേറ്റ് ചെയ്യാനുള്ള ഫീച്ചർ കൊണ്ടുവന്നിരിക്കുകയാണ് ഇൻസ്റ്റഗ്രാം. ഫ്ലിപ്‌സൈഡ് എന്നാണ് ഈ ഫീച്ചറിന് കമ്പനി നല്കിയിരിക്കുന്ന പേര്. നിലവിൽ പരിമിതമായ ഉപയോക്താക്കളിൽ മാത്രമായി ചുരുക്കിയിരിക്കുന്ന ഈ ഫീച്ചർ ഭാവിയിൽ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാക്കാനാണ് മെറ്റയുടെ തീരുമാനം.
നിലവിൽ കമ്പനി ആളുകളിൽ നിന്ന് പ്രതികരണം ശേഖരിക്കുന്ന തിരക്കിലാണെന്നാണ് സൂചന. പ്രൈവറ്റ് പോസ്റ്റുകൾക്കായി പ്രത്യേക സ്പേസ് ക്രിയേറ്റ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്നു എന്നതാണ് ഫ്ലിപ്സൈഡിന്റെ പ്രത്യേകത. ഫോളോവേഴ്സിൽ ആരൊക്കെ ഈ പോസ്റ്റുകൾ കാണണം എന്നത് സംബന്ധിച്ച് നിയന്ത്രണമേർപ്പെടുത്താൻ ഉപയോക്താക്കൾക്കാകും.
അടുത്ത സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും മാത്രമായി കൂടുതൽ സ്വകാര്യമായ ഉള്ളടക്കം ഷെയർ ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായാണ് പുതിയ ഫീച്ചർ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ദി സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു. സ്റ്റോറികൾക്കായി ഇതേ ഫീച്ചർ നിലവിൽ ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നുണ്ട്.
ക്ലോസ് ഫ്രണ്ട്സ് എന്ന ഈ ഫീച്ചർ സ്റ്റോറികളുടെ മുകളിൽ കാണുന്ന പച്ച നിറത്തിലുള്ള ചിഹ്നത്തിലൂടെ തിരിച്ചറിയാം. പുതിയ ഫ്ലിപ്‌സൈഡ് ഫീച്ചർ സമാനമായ പ്രവർത്തനം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാട്ട്സാപ്പിലെ പോലെ റീഡ് റെസിപ്പിയൻസ് ഓഫാക്കാനുള്ള ഓപ്ഷൻ നേരത്തെ ആപ്പ് അവതരിപ്പിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us