/sathyam/media/media_files/2026/01/10/iran-2026-01-10-16-27-23.jpg)
ടെഹ്‌റാന്‍: ഇറാനിലെ സ്ത്രീകള്‍ അയത്തോള അലി ഖമനിയുടെ ഫോട്ടോ കത്തിച്ച് സിഗരറ്റ് വലിക്കുന്ന വീഡിയോകളും ചിത്രങ്ങളും ഇപ്പോള്‍ ലോകമെമ്പാടും വൈറലാകുകയാണ്!
വൈറല്‍ വീഡിയോകളില്‍ ഇറാനിലെ യുവതികള്‍ ഖമനിയിയുടെ ചിത്രങ്ങള്‍ തീയിട്ട് അതേ തീ ഉപയോഗിച്ച് സിഗരറ്റ് കത്തിക്കുന്നത് കാണാം.
ഇത് സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം ആയിരക്കണക്കിന് തവണ ഷെയര്‍ ചെയ്യപ്പെട്ട് കഴിഞ്ഞു.
ഇറാനിലെ രാഷ്ട്രീയ-മത അധികാരത്തിനെതിരെയുള്ള തുറന്ന വെല്ലുവിളിയെന്ന നിലയിലാണ് ഇത് വിലയിരുത്തപ്പെടുന്നത്.
ഇറാനിലെ നിയമപ്രകാരം സുപ്രീംലീഡര്‍ അഥവാ പരമാധികാരിയുടെ ചിത്രം കത്തിക്കുന്നത് ഗുരുതര കുറ്റമാണ്.
സ്ത്രീകള്‍ പൊതുസ്ഥലത്ത് സിഗരറ്റ് വലിക്കുന്നതും ഇറാനില്‍ നിരോധിച്ചിരിക്കുന്നു.
ഈ രണ്ട് 'നിരോധിത' പ്രവര്‍ത്തനങ്ങളും ഒരുമിച്ച് ചെയ്യുന്നത് രാഷ്ട്രീയ അധികാരത്തിനെയും സാമൂഹിക നിയന്ത്രണങ്ങളെയും ഒരുമിച്ച് നിരാകരിക്കുന്ന ശക്തമായ പ്രതീകമെന്ന വിധത്തിലാണ് സാമൂഹിക മാധ്യമങ്ങളില്‍ ആഘോഷിക്കപ്പെടുന്നത്.
ഹിജാബ് നിര്‍ബന്ധമാക്കല്‍ പോലുള്ള സ്ത്രീകളുടെ വ്യക്തിസ്വാതന്ത്ര്യത്തിന് മേലുള്ള കര്‍ശന നിയന്ത്രണങ്ങളും ഇതോടൊപ്പം വെല്ലുവിളിക്കപ്പെടുന്നു.
അധികൃതര്‍ ഇന്‍റര്‍നെറ്റ് ഷട്ട് ഡൗണ്‍ ചെയ്തിട്ടും ഈ വീഡിയോകള്‍ ലോകമെമ്പാടും പ്രചരിക്കുകയാണ്. ഇറാനിലെ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം ഇപ്പോഴും ശക്തമാണെന്ന് ലോകത്തിന് കാട്ടിക്കൊടുക്കുന്നതാണ് ചിത്രങ്ങൾ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us