New Update
/sathyam/media/media_files/Ov9DP326TWiHtTDRlCal.jpg)
ബാക്കു: അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് ദുരന്തത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കുമെന്ന് റഷ്യ അറിയിച്ചതായി അസര്‍ബൈജാന്‍ വ്യക്തമാക്കി.
Advertisment
ഡിസംബര്‍ 25നാണ് അസര്‍ബൈജാന്‍ എയര്‍ലൈന്‍സിന്റെ വിമാനം ഇടിച്ചിറക്കിയതിനെ തുടര്‍ന്ന് കത്തിയത്. വിമാനത്തിലെ 67 യാത്രക്കാരില്‍ 38 പേര്‍ മരിച്ചിരുന്നു.
അബദ്ധത്തില്‍ റഷ്യ നടത്തിയ ആക്രമണത്തിലാണ് വിമാനത്തിന് നിയന്ത്രണം നഷ്ടപ്പെട്ട് ഇടിച്ചിറക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ അസര്‍ബൈജാന്‍ പ്രസിഡന്റിനെ ഫോണില്‍ വിളിച്ച് ക്ഷമ ചോദിച്ചിരുന്നു.
സംഭവത്തില്‍ റഷ്യ ക്രിമിനല്‍ അന്വേഷണം ആരംഭിച്ചെങ്കിലും വ്യോമ പ്രതിരോധ സംവിധാനമാണ് വിമാനത്തില്‍ ഇടിച്ചതെന്ന് സ്ഥിരീകരിച്ചിട്ടില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us