ലെബനനിൽ ഇസ്രായേൽ വ്യോമാക്രമണം: നാലുനില കെട്ടിടം തകർന്നു; നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ഹിസ്ബുള്ളയ്ക്ക് സ്വാധീനമുള്ള ജനവാസ മേഖലയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ലെബനന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എന്‍.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു.

New Update
Untitled

ബാല്‍ബെക്ക്: കിഴക്കന്‍ ലെബനനിലെ ബാല്‍ബെക്ക് നഗരത്തില്‍ ബുധനാഴ്ച പുലര്‍ച്ചെ ഇസ്രായേല്‍ നടത്തിയ ശക്തമായ വ്യോമാക്രമണത്തില്‍ നാലുനില പാര്‍പ്പിട സമുച്ചയം തകര്‍ന്നു.

Advertisment

ഹിസ്ബുള്ളയ്ക്ക് സ്വാധീനമുള്ള ജനവാസ മേഖലയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ലെബനന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എന്‍.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു.

ബുധനാഴ്ച പുലര്‍ച്ചെ പാര്‍പ്പിട സമുച്ചയത്തിന് നേരെയാണ് ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ മിസൈല്‍ ആക്രമണം നടത്തിയത്.


ആക്രമണത്തില്‍ നാലുനില കെട്ടിടം പൂര്‍ണ്ണമായും തകര്‍ന്നു വീണു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി കുടുംബങ്ങള്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. നിരവധി പേര്‍ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു. എന്നാല്‍ ഔദ്യോഗികമായ മരണസംഖ്യ ഇനിയും പുറത്തുവന്നിട്ടില്ല.


തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാനുള്ള തീവ്രശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് പ്രാഥമിക സൂചനകള്‍ നല്‍കുന്നത്.

പശ്ചിമേഷ്യയില്‍ സംഘര്‍ഷം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍, ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുള്ള നീക്കങ്ങള്‍ ഇസ്രായേല്‍ ശക്തമാക്കിയിരിക്കുകയാണ്.

Advertisment