/sathyam/media/media_files/2024/12/24/DqSEEMdqoCst35DjoR0w.jpg)
അമേരിക്ക: അമേരിക്ക എന്ന ശക്തിശാലിയായ രാജ്യം പനാമ എന്ന ഒരു കുഞ്ഞുരാജ്യത്തിന്റെ ഉറക്കം കെടുത്തിയിരിക്കുന്നു. വേണ്ടി വന്നാൽ പനാമ കനാൽ പിടിച്ചെടുക്കുമെന്നാണ് ഭീഷണി. പറഞ്ഞത് മറ്റാരുമല്ല,പറഞ്ഞാൽ പറഞ്ഞതുപോലെ പ്രവർത്തിക്കുന്ന നിയുക്ത അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രമ്പ് തന്നെ.
പനാമാ കനാൽ നിർമ്മിക്കുന്നതിൽ വലിയ പങ്കുവഹിച്ചത് അമേരിക്കയാണ്.കനാലിനോട് തൊട്ടടുത്തുള്ള പ്രദേശങ്ങളുടെ വികസനത്തിലും അമേരിക്ക വലിയ പങ്കാണ് വഹിച്ചത്. 1977 ൽ പനാമയും അമേരിക്കയും തമ്മിലുണ്ടാക്കിയ ഒത്തുതീർ പ്പുവ്യവ സ്ഥകൾ പ്രകാരം 1999 ൽ കനാലിന്റെ പൂർണ്ണനിയന്ത്രണം പനാമയ്ക്ക് ലഭിക്കുകയുണ്ടായി.
എന്നാൽ ഇപ്പോൾ വിഷയം ചൈനയാണ് ,ചൈനീസ് കമ്പനിയെ പനാമ കനാലിന്റെ നടത്തിപ്പും വികസ നവും കപ്പലുകളിൽ നിന്നുള്ള ഫീസ് ഈടാക്കുന്ന ചുമതലയും കരാർ അടിസ്ഥാനത്തിൽ നൽകിയതോടെ കപ്പലുകൾക്കുള്ള പ്രവേശനഫീസ് കു ത്തനെ ഉയർത്തപ്പെട്ടു..ചൈന കനാൽ വികസനത്തിന് നല്ലതോതിൽ ഇവിടെ ഇൻവെസ്റ്റ് ചെയ്തിട്ടുണ്ട്.
വർഷം 10000 ത്തോളം കാർഗോ ഷിപ്പുകളാണ് പനാമ കനാൽ വഴി കടന്നുപോകുന്നത്. ഇതിൽ 70 % വും അമേരിക്കയിലേക്കുള്ള ചര ക്കുകളാണ്.
ട്രംപിന്റെ ഭീഷ്‌ണയ്‌ക്കു അതെ നാണയത്തിൽ പനാമ പ്രസിഡണ്ട് മൂലിനോ മറുപടിയും നൽകിയിട്ടുണ്ട്. " പനാമ കനാൽ പനാമ എന്ന രാജ്യത്തിന്റെ സ്വത്താണ്.അതിൽ കൈവയ്ക്കാൻ ആരെ യും അനുവദിക്കില്ല. ഷിപ്പുകളുടെ നിരക്കുകൾ നിശ്ചയിക്കുന്നത് വിദഗ്ധരടങ്ങുന്ന സമിതിയാണ്. സർക്കാരോ ചൈനീസ് കമ്പ നിയെ അല്ല " ഇതായിരുന്നു മറുപടി..
ഇതിനു ട്രംപ് തിരിച്ചു നൽകിയ മറുപടിയും ശ്രദ്ധേയമാണ്.. " ആർക്കെങ്കിലും പനാമ കനാലിനെപ്പറ്റി അറി യാമോ. മറ്റു പല വിഷയങ്ങളും പോലെ അമേരിക്ക ഈ വിഷയത്തിലും കബളിപ്പി ക്കപ്പെടുകയാണ്. ഈ കനാ ൽ നമ്മൾ പനാമയിലെ ജനങ്ങൾക്ക് നൽകിയതാണ്. അന്നത്തെ ഒത്തുതീർപ്പു വ്യവസ്ഥയിൽ മാനുഷികവും നിയമപരവുമായ എന്തെങ്കിലും മാറ്റം വരുത്തിയാൽ കനാൽ ഒരു നിബന്ധനയോ വ്യവസ്ഥയോ ഇല്ലാതെ അമേരിക്കയ്ക്ക് തിരിച്ചു ലഭിക്കണം. ഇത് ഞങ്ങളുടെ അവകാശമാണ്." ഇതായിരുന്നു ട്രംപിന്റെ കടുത്ത ഭാഷയിലുള്ള പ്രതികരണം.
ഇനി ഈ വിഷയത്തിൽ ട്രംപ് 2025 ജനുവരിയിൽ അധികാര മേറ്റശേഷം എടുക്കുന്ന തീരുമാനം വളരെ നിർണ്ണായകമാകും..
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us