/sathyam/media/media_files/yLeKkWcJFcMkcr9v6pk5.jpg)
പ്യോം​ഗ്​യാം​ഗ്: വെ​ന​സ്വേ​ല​യി​ലെ യു​എ​സ് ആ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ബാ​ലി​സ്റ്റിക് മി​സൈ​ലു​ക​ൾ വി​ക്ഷേ​പി​ച്ച് ഉ​ത്ത​ര​കൊ​റി​യ.
ഏ​ക​ദേ​ശം 900 കി​ലോ​മീ​റ്റ​ർ ദൂ​രം സ​ഞ്ച​രി​ച്ച മി​സൈ​ലു​ക​ൾ കൊ​റി​യ​ൻ ഉ​പ​ദ്വീ​പി​നും ജ​പ്പാ​നും ഇ​ട​യി​ലു​ള്ള സ​മു​ദ്ര​ഭാ​ഗ​ത്ത് പ​തി​ച്ചു.
ര​ണ്ട് മി​സൈ​ലു​ക​ളാ​ണ് ഉ​ത്ത​ര​കൊ​റി​യ വി​ക്ഷേ​പി​ച്ച​തെ​ന്ന് ജ​പ്പാ​ൻ സ്ഥി​രീ​ക​രി​ച്ചു.
ത​ങ്ങ​ളു​ടെ സ​ഖ്യ​ക​ക്ഷി​യാ​യ വെ​ന​സ്വേ​ല​യു​ടെ പ്ര​സി​ഡ​ന്‍റി​നെ​തി​രെ യു​എ​സ് നീ​ക്കം കിം ​ജോം​ഗ് ഉ​ൻ ഭ​ര​ണ​കൂ​ട​ത്തെ അ​സ്വ​സ്ഥ​രാ​ക്കി​യെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.
ത​ങ്ങ​ൾ​ക്കെ​തി​രെ അ​മേ​രി​ക്ക തി​രി​ഞ്ഞാ​ൽ ആ​ണ​വാ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് പ്ര​തി​രോ​ധി​ക്കു​മെ​ന്ന സ​ന്ദേ​ശ​മാ​ണ് ഉ​ത്ത​ര​കൊ​റി​യ ന​ൽ​കി​യ​തെ​ന്നും സൂ​ച​ന​യു​ണ്ട്.
നേ​ര​ത്തേ അ​മേ​രി​ക്ക വെ​ന​സ്വേ​ല​യി​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തെ ഉ​ത്ത​ര​കൊ​റി​യ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചി​രു​ന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us