/sathyam/media/media_files/2025/08/13/untitledacc-2025-08-13-14-40-30.jpg)
ന്യൂയോര്‍ക്ക്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയെയും ദി മജീദ് ബ്രിഗേഡിനെയും വിദേശ ഭീകര സംഘടനകളായി പ്രഖ്യാപിച്ച് അമേരിക്ക.
ബിഎല്‍എയെ ഭീകര സംഘടനയായി പ്രഖ്യാപിക്കുകയാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.
പാക്കിസ്ഥാനിലെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ബലൂചിസ്ഥാനെ സ്വതന്ത്രമാക്കുന്നതിനു വേണ്ടി പോരാടുന്ന സംഘടനയാണ് ബലൂച്ച് ലിബറേഷന്‍ ആര്‍മി. 2019-ല്‍ യുഎസ് ബിഎല്‍എയെ സ്‌പെഷ്യലി ഡെസിഗ്നേറ്റഡ് ഗ്ലോബല്‍ ടെററിസ്റ്റ് (എസ്ഡിജിടി) ആയി പ്രഖ്യാപിച്ചിരുന്നു.
ഒന്നിലധികം ഭീകരാക്രമണങ്ങള്‍ നടത്തിയതിനുപിന്നാലെയായിരുന്നു ഇത്. അതിനുശേഷം മജീദ് ബ്രിഗേഡ് നടത്തുന്നതിന്റെ ഉള്‍പ്പെടെ കൂടുതല്‍ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ബലൂച്ച് ആര്‍മി ഏറ്റെടുത്തു.
2024ല്‍ കറാച്ചി വിമാനത്താവളത്തിനടുത്തും ഗ്വാദര്‍ തുറമുഖ അതോറിറ്റി കോംപ്ലക്‌സിനു സമീപവും ചാവേര്‍ ആക്രമണങ്ങള്‍ നടത്തിയതിന്റെ ഉത്തരവാദിത്തവും സംഘം അവകാശപ്പെട്ടു.
2025 മാര്‍ച്ചില്‍ ക്വാറ്റയില്‍ നിന്ന് പെഷാവറിലേക്ക് പോയ ജാഫര്‍ എക്‌സ്പ്രസ് ട്രെയിന്‍ ഹൈജാക്ക് ചെയ്തതിന്റെ ഉത്തരവാദിത്തവും ബിഎല്‍എ ഏറ്റെടുത്തിരുന്നു.