ബാങ്കോക്ക്: തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിൽ തോക്കുധാരി അഞ്ച് പേരെ കൊലപ്പെടുത്തിയശേഷം സ്വയം വെടിവെച്ചു മരിച്ചു.
കൊല്ലപ്പെട്ടരിൽ അധികവും സെക്യൂരിറ്റി ജീവനക്കാരാണ് എന്ന് തായ് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.
വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്നാണ് മെട്രോപൊളിറ്റൻ പൊലീസ് ബ്യൂറോയുടെ കമാൻഡർ-ഇൻ-ചീഫ് സിയാം ബൺസം പറഞ്ഞു.
തോക്കുധാരി തായ്ലൻഡ് സ്വദേശിയാണെന്നും മാർക്കറ്റിലെ സുരക്ഷാ ജീവനക്കാരുമായി അയാൾക്ക് മുമ്പ് തർക്കമുണ്ടായിരുന്നെന്നും പൊലീസ് ലെഫ്റ്റനന്റ് സിയാം ബൂൺസം പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.
തായ്‌ലൻഡിൽ തോക്ക് കൈവശം വയ്ക്കുന്നവരുടെ എണ്ണം താരതമ്യേന കൂടുതലാണ്.
കൂട്ട വെടിവയ്പ്പ് സംഭവങ്ങൾ സാധാരണമല്ലെങ്കിലും സമീപ വർഷങ്ങളിൽ രാജ്യത്ത് നിരവധി മാരകമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.