Advertisment

ഇന്ത്യ-ബംഗ്ലാദേശ് ബന്ധം കഴിയുന്നത്ര ശക്തമായിരിക്കണം. ഇന്ത്യയുമായുള്ള ബന്ധം വഷളായതില്‍ വ്യക്തിപരമായ ഖേദം പ്രകടിപ്പിച്ച് മുഹമ്മദ് യൂനുസ്. ചൈനക്ക് അഭിനന്ദം

''ഇന്ത്യ-ബംഗ്ലാദേശ് ബന്ധം കഴിയുന്നത്ര ശക്തമായിരിക്കണമെന്ന് റോയിട്ടേഴ്സിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

New Update
bangladesh

ധാക്ക: ഒരുകാലത്ത് അടുത്ത സഖ്യകക്ഷികളായി കണക്കാക്കപ്പെട്ടിരുന്ന ഇന്ത്യയും ബംഗ്ലാദേശും ഇപ്പോള്‍ അവരുടെ ബന്ധത്തിലെ ഏറ്റവും മോശം ഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്.

Advertisment

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഷെയ്ഖ് ഹസീനയെ അധികാരത്തില്‍ നിന്ന് പുറത്താക്കിയതിന് ശേഷമാണ് സ്ഥിതിഗതികള്‍ വഷളാകാന്‍ തുടങ്ങിയത്.


പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പുറത്തായതിന് ശേഷം ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് പോയി. മുഹമ്മദ് യൂനുസ് ബംഗ്ലാദേശില്‍ ചുമതലയേറ്റു. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ തകര്‍ച്ചക്ക് തുടക്കമായി


ഇന്ത്യയുമായുള്ള ബന്ധം വഷളായതില്‍ മുഹമ്മദ് യൂനുസ് വ്യക്തിപരമായ വിഷമം പ്രകടിപ്പിച്ചു. വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ സംസാരിച്ച യൂനുസ് ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി.

''ഇന്ത്യ-ബംഗ്ലാദേശ് ബന്ധം കഴിയുന്നത്ര ശക്തമായിരിക്കണമെന്ന് റോയിട്ടേഴ്സിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ ബംഗ്ലാദേശിനെ പിന്തുണച്ച ചൈനയെ മുഹമ്മദ് യൂനുസ് അഭിനന്ദിക്കുകയും ചെയ്തു.


ബംഗ്ലാദേശില്‍ പണപ്പെരുപ്പം കുതിച്ചുയരുമ്പോള്‍ സഹായം തേടി രാജ്യം കൂടുതലായി ചൈനയിലേക്ക് തിരിയുന്നു. കഴിഞ്ഞ മൂന്ന് മാസമായി കുതിച്ചുയരുന്ന വിലക്കയറ്റത്തില്‍ രാജ്യം പൊറുതിമുട്ടുകയാണ്യ ഇത് വാറ്റ് വര്‍ദ്ധിപ്പിക്കാന്‍ ഇടക്കാല സര്‍ക്കാരിനെ പ്രേരിപ്പിച്ചിരുന്നു


ഏകദേശം 13% ഭക്ഷ്യ വിലക്കയറ്റം ഉള്‍പ്പെടെയുള്ള സാമ്പത്തിക വെല്ലുവിളികള്‍ക്കിടയിലാണ് ഈ നികുതി വര്‍ദ്ധനവ്. വര്‍ധിപ്പിച്ച വാറ്റ് ഏകദേശം 12,000 കോടി ബംഗ്ലാദേശ് ടാക്ക വരുമാനം ഉണ്ടാക്കുമെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ അവകാശപ്പെടുന്നു.

Advertisment