ധാക്ക: ഇന്ത്യ 16,400 ടണ്‍ അരി ബംഗ്ലാദേശിലേക്ക് ജലമാര്‍ഗ്ഗം അയച്ചതായി റിപ്പോര്‍ട്ട്. ഫെബ്രുവരി 1 ന് രാവിലെ അരിയുമായി രണ്ട് കപ്പലുകള്‍ ബംഗ്ലാദേശ് തുറമുഖത്ത് എത്തി.
ഇന്ത്യയില്‍ നിന്ന് അരി വാങ്ങുന്നതിനുള്ള കരാറില്‍ ബംഗ്ലാദേശ് ഒപ്പുവച്ചു. ഈ കരാര്‍ പ്രകാരം, 300,000 ടണ്‍ അരി ഇന്ത്യയില്‍ നിന്ന് ബംഗ്ലാദേശിന് നല്‍കും
ഇതില്‍ 40 ശതമാനം മോങ്ല തുറമുഖത്തേക്കും ബാക്കിയുള്ളത് ചിറ്റഗോംഗ് തുറമുഖത്തേക്കും അയയ്ക്കും.
ശനിയാഴ്ച മോങ്ല തുറമുഖത്തേക്കാണ് അരി കയറ്റി അയച്ചത്. നിരവധി വിഷയങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സംഘര്‍ഷഭരിതമായ സമയത്താണ് ബംഗ്ലാദേശിന് അരി ലഭിച്ചത്.
പനാമ പതാകയുള്ള കപ്പല്‍ ബിഎംസി ആല്‍ഫ ധമ്ര തുറമുഖത്ത് നിന്ന് 7,700 ടണ്‍ അരി കൊണ്ടുവന്നതായും തായ്ലന്‍ഡ് പതാകയുള്ള എംവി സീ ഫോറസ്റ്റ് കൊല്‍ക്കത്ത തുറമുഖത്ത് നിന്ന് 8,700 ടണ്‍ അരി ബംഗ്ലാദേശിലേക്ക് കൊണ്ടുവന്നതായും മോംഗ്ല ഫുഡ് കണ്‍ട്രോളറുടെ ഓഫീസ് റിപ്പോര്‍ട്ട് ചെയ്തതായി ധാക്ക ട്രിബ്യൂണ്‍ പത്രം പറയുന്നു.
ഇന്ത്യയില്‍ നിന്നുള്ള ആദ്യ അരി കയറ്റുമതി ജനുവരി 20 നാണ് ബംഗ്ലാദേശില്‍ എത്തിയത്.