പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ കൈവശപ്പെടുത്താന്‍ ചൈനയുമായി സഹകരിക്കണം. ബംഗ്ലാദേശ് വടക്കുകിഴക്കന്‍ ഇന്ത്യയിലെ ഏഴ് സംസ്ഥാനങ്ങള്‍ കൈവശപ്പെടുത്തണം: വിവാദ പ്രസ്താവനയുമായി മുഹമ്മദ് യൂനസിന്റെ അടുത്ത സഹായി

റഹ്‌മാന്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നടത്തിയ പരാമര്‍ശങ്ങളെക്കുറിച്ച് യൂനസിന്റെ ഇടക്കാല സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല.

New Update
Bangladesh should occupy Northeast states if India attacks Pak

ധാക്ക: പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ഥാനെ ആക്രമിച്ചാല്‍ ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ കൈവശപ്പെടുത്താന്‍ ചൈനയുമായി സഹകരിക്കണമെന്ന് ബംഗ്ലാദേശ് മുന്‍ സൈനിക ഉദ്യോഗസ്ഥനും മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനസിന്റെ അടുത്ത സഹായിയുമായ മേജര്‍ ജനറല്‍ (റിട്ട.) എ.എല്‍.എം. ഫസ്ലുര്‍ റഹ്‌മാന്‍.

Advertisment

റഹ്‌മാന്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നടത്തിയ പരാമര്‍ശങ്ങളെക്കുറിച്ച് യൂനസിന്റെ ഇടക്കാല സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല.


ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍, ബംഗ്ലാദേശ് വടക്കുകിഴക്കന്‍ ഇന്ത്യയിലെ ഏഴ് സംസ്ഥാനങ്ങള്‍ കൈവശപ്പെടുത്തണമെന്ന് ചൊവ്വാഴ്ച ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ റഹ്‌മാന്‍ എഴുതി.


ഈ കാര്യത്തില്‍ ഒരു സംയുക്ത സൈനിക ക്രമീകരണത്തെക്കുറിച്ച് ചൈനയുമായി ചര്‍ച്ചകള്‍ ആരംഭിക്കേണ്ടത് അത്യാവശ്യമാണെന്ന് ഞാന്‍ കരുതുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2009 ലെ ബംഗ്ലാദേശ് റൈഫിള്‍സ് കലാപത്തിലെ കൊലപാതകങ്ങള്‍ അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട ദേശീയ സ്വതന്ത്ര കമ്മീഷന്റെ ചെയര്‍മാനായി 2024 ഡിസംബറിലാണ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ റഹ്‌മാനെ നിയമിച്ചത്.