ബംഗ്ലാദേശിൽ സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്യുന്നതിന്റെ വീഡിയോ വൈറലാകുന്നു. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ബലാത്സംഗത്തെ ശക്തമായി അപലപിച്ച് കാമ്പസിൽ മാർച്ച് നടത്തി ധാക്ക സർവകലാശാലയിലെ വിദ്യാർത്ഥികൾ. ഇരയുടെ വീഡിയോകള്‍ ഉടന്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കം ചെയ്യാന്‍ ഉത്തരവിട്ട് ബംഗ്ലാദേശ് ഹൈക്കോടതി

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ബംഗ്ലാദേശിലെ ന്യൂനപക്ഷ സമുദായങ്ങള്‍ നേരിടുന്ന അതിക്രമങ്ങള്‍ക്കുമെതിരെ രാജ്യത്തുടനീളം പ്രതിഷേധങ്ങള്‍ ശക്തമായിട്ടുണ്ട്.

New Update
Untitledhvyrn

ധാക്ക: ബംഗ്ലാദേശിലെ കമ്മില്ല ജില്ലയില്‍ ഹിന്ദു സ്ത്രീയ്ക്ക് നേരെ നടന്ന കൂട്ടബലാത്സംഗത്തില്‍ വ്യാപക പ്രതിഷേധം.

Advertisment

സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതും വലിയ പ്രതിഷേധങ്ങള്‍ക്കും വ്യാപക പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്. സംഭവത്തില്‍ പ്രധാന പ്രതിയെയും വീഡിയോ പ്രചരിപ്പിച്ചവരെയും പോലീസ് അറസ്റ്റ് ചെയ്തതായി കമ്മില്ല ജില്ലാ പോലീസ് മേധാവി നസീര്‍ അഹമ്മദ് ഖാന്‍ അറിയിച്ചു.


കമ്മില്ലയിലെ മുറാദ്നഗര്‍ പ്രദേശത്താണ് സംഭവം നടന്നത്. ഒരാള്‍ അയല്‍വാസിയുടെ ഭാര്യയെ ബലാത്സംഗം ചെയ്തതായാണ് പോലീസ് റിപ്പോര്‍ട്ട്. പ്രദേശവാസികള്‍ പ്രതിയെ പിടികൂടി മര്‍ദ്ദിച്ചെങ്കിലും, പിന്നീട് പ്രതി ഒളിവില്‍ പോയി. പിന്നീട് പോലീസ് നടത്തിയ റെയ്ഡില്‍ പ്രധാന പ്രതിയെ ധാക്കയിലെ സയ്യിദാബാദില്‍ നിന്ന് പിടികൂടി.

ഇരയെ അപമാനിക്കുന്നതും ദയനീയാവസ്ഥയിലാക്കുന്നതുമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച നാല് പേരെയും പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്, നിയമനടപടികള്‍ പുരോഗമിക്കുകയാണ്.


സംഭവത്തിന് പിന്നാലെ ധാക്ക സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. ന്യൂനപക്ഷ സമുദായങ്ങള്‍ നീതി ആവശ്യപ്പെട്ട് തെരുവിലിറങ്ങി. മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ സെക്രട്ടറി അടക്കം രാഷ്ട്രീയ നേതാക്കള്‍ ശക്തമായ നടപടികള്‍ ആവശ്യപ്പെട്ടു.


ബംഗ്ലാദേശ് ഹൈക്കോടതി, ഇരയുടെ വീഡിയോകള്‍ ഉടന്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കം ചെയ്യാന്‍ ഉത്തരവിട്ടിട്ടുണ്ട്. ഇരയ്ക്ക് സുരക്ഷയും ആവശ്യമായ ചികിത്സയും നല്‍കാനും കോടതി നിര്‍ദേശിച്ചു.

ഈ സംഭവത്തില്‍ പോലീസ് കര്‍ശനമായ നടപടി സ്വീകരിച്ചിരിക്കുകയാണ്. അതേസമയം, സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ബംഗ്ലാദേശിലെ ന്യൂനപക്ഷ സമുദായങ്ങള്‍ നേരിടുന്ന അതിക്രമങ്ങള്‍ക്കുമെതിരെ രാജ്യത്തുടനീളം പ്രതിഷേധങ്ങള്‍ ശക്തമായിട്ടുണ്ട്.

 

 

 

Advertisment