ധാക്ക: ബംഗ്ലാദേശിലെ ജമായത്ത് എ ഇസ്ലാമിയുമായി ബന്ധപ്പെട്ട മതപരമായ കടുത്ത നിലപാടുകാരാണ് ജമാത്ത് ചാർ മൊനായി, തങ്ങൾ അധികാരത്തിൽ വന്നാൽ ബംഗ്ളാദേശിൽ താലിബാൻ മോഡൽ ശരിയത്ത് നിയമം നടപ്പാക്കുമെന്ന് സംഘടനാ തലവൻ മുഫ്‌തി സയ്യദ് മുഹമ്മദ് ഫൈസുൽ കരീം പ്രഖ്യാപിച്ചു.
ബംഗ്ലാദേശിൽ വലിയ ജനപിന്തുണയാർജ്ജിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് ജമാത്ത് ചാർ മൊനായി.അടുത്ത തെര ഞ്ഞെടുപ്പിൽ അധികാരം പിടിച്ചെടുക്കാനുള്ള തയ്യാറെടുപ്പുകൾ അവർ തുടങ്ങിക്കഴിഞ്ഞു.
മതേതര വികസ്വര രാജ്യം എന്ന പദവിയിൽ നിന്നും ഇസ്ലാമിക ശരി യത്ത് ഭരണസംവിധാനമുള്ള രാജ്യമാക്കി ബംഗ്ലാദേശിനെ മാറ്റുമെന്നും ഹിന്ദുക്കൾ ഉൾപ്പടെയുള്ള ന്യുനപക്ഷങ്ങൾക്കും ശരിയത്ത് അനുവ ദിക്കുന്ന സ്വാതന്ത്ര്യം മാത്രമാകും ലഭിക്കുകയെന്നും ഫൈസുൽ കരീം പറയുന്നു.
എല്ലാ ഇസ്ലാമിക രാജ്യങ്ങളും താലിബാൻ മോഡൽ ശരിയത്ത് ഭരണ പാത പിന്തുടണമെന്നും അതിൻ്റെ തുടക്കം ബംഗ്ലാദേശിൽ നിന്നുമാകും ഉണ്ടാകുന്നതെന്നും ജമാത്ത് ചാർ മൊനായി നേതാവ് പറഞ്ഞു.
ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ ആക്രമണങ്ങൾ ദിനം പ്രതി വർദ്ധിക്കുകയാണ്. അടുത്തിടെ ഒരു ഹിന്ദു സ്ത്രീയെ സാമൂഹിക മായി ബലാൽസംഗം ചെയ്യുന്ന വീഡിയോ വൈറലായിരുന്നു. മതതീവ്രവാദികൾ മദ്രസകൾ കേന്ദ്രീകരിച്ചു നടത്തുന്ന അക്രമങ്ങൾ ഭരണകർത്താക്കളും കണ്ടില്ലെന്ന് നടിക്കുകയാണ്.
പൗരസ്വാതന്ത്ര്യം ഇല്ലാതാക്കി സ്ത്രീകളെ പൂർണ്ണമായും അടുക്കള യിലും ബെഡ് റൂമുകളിലും തളച്ചിടാനുള്ള താലിബാൻ മോഡലിനെ പൂർണ്ണമായും അനുകൂലിക്കുന്ന സമീപനമാണ് നിലവിലെ മുഹമ്മദ് യൂനുസ് സർക്കാർ കൈക്കൊണ്ടുവരുന്നത്.