/sathyam/media/media_files/2026/01/01/21o1s7u4_bangladesh-news-live_625x300_26_december_25-2026-01-01-16-42-25.webp)
ധാക്ക: ബംഗ്ലാദേശില്‍ വീണ്ടും ഹിന്ദു വിഭാ​ഗത്തിനെതിരെ ജനക്കൂട്ട ആക്രമണം. ശരിയത്ത്പൂര്‍ ജില്ലയില്‍ ഖോകോണ്‍ ദാസ് (50) എന്നയാളെയാണ് അക്രമിസംഘം ആക്രമിച്ച് തീകൊളുത്തിയത്. ഗുരുതരമായി പരുക്കേറ്റ ദാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വീട്ടിലേക്ക് പോകുന്നതിനിടെ ദാസിനെ മൂര്‍ച്ചയുള്ള ആയുധങ്ങളോടെ ജനക്കൂട്ടം ആക്രമിക്കുകയും മര്‍ദിച്ച ശേഷം തീകൊളുത്തുകയുമായിരുന്നു. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരേ നടന്ന നാലാമത്തെ ആക്രമണമാണിത്.
ആക്രമണം നടന്നത് മതപരമായ വിദ്വേഷത്തിന്റെ പശ്ചാത്തലത്തിലാണെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ കണ്ടെത്തുന്നതിനായി നടപടികള്‍ ശക്തമാക്കിയതായി അധികൃതര്‍ അറിയിച്ചു.
ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിക്കുന്നുവെന്ന ആശങ്കയ്ക്കിടെയാണ് പുതിയ സംഭവം. സംഭവത്തെ തുടര്‍ന്ന് മനുഷ്യാവകാശ സംഘടനകള്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ഡിസംബര്‍ 24ന് ഹൊസ്സൈന്ദങ്ക മേഖലയില്‍ അമൃത് മണ്ഡല്‍ (29) എന്ന ഹിന്ദു യുവാവിനെ ജനക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തിയിരുന്നു. അതിന് മുമ്പ് ഡിസംബര്‍ 18ന് മൈമന്‍സിംഗ് ജില്ലയിലെ ഭാലൂക്ക ഉപജില്ലയില്‍ ദീപു ചന്ദ്ര ദാസ് (25) എന്ന ഹിന്ദു യുവാവിനെ വ്യാജ ദൈവനിന്ദ ആരോപണത്തിന്റെ പേരില്‍ ജനക്കൂട്ടം കൊലപ്പെടുത്തിയ സംഭവവും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us