ബം​ഗ്ലാ​ദേ​ശിൽ വീണ്ടും ഹൈന്ദവ യുവാവ് കൊല്ലപ്പെട്ടു. 21കാരനെ മർദിച്ചവശനാക്കി വിഷം കൊടുത്ത് കൊലപ്പെടുത്തിയതായി ആരോപണം. കൊലപാതകത്തിൽ കലാശിച്ചത് മൊബൈൽ ഫോൺ കു​​ടി​​ശി​​ക​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ത​​ർ​​ക്കമെന്ന് സൂചന

New Update
1768063298

ധാക്ക: ബംഗ്ലാദേശിലെ സുനാംഗഞ്ചില്‍ ഹിന്ദു യുവാവിനെ മര്‍ദിച്ചവശനാക്കി വിഷം കൊടുത്ത് കൊലപ്പെടുത്തിയതായി ആരോപണം. സംഭവത്തില്‍ 21 വയസ്സുകാരനായ ജോയ് മഹപത്രയാണ് മരിച്ചത്.

Advertisment

വ്യാഴാഴ്ച പ്രദേശത്തെ ഒരാള്‍ ജോയിയെ വിളിച്ചുകൊണ്ടുപോയി മര്‍ദിച്ചശേഷം വിഷം കൊടുത്തുവെന്നാണ് റിപ്പോര്‍ട്ട്. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ജോയ് പിന്നീട് മരിച്ചു.

ഇന്‍സ്റ്റാള്‍മെന്റ് വ്യവസ്ഥയില്‍ വാങ്ങിയ മൊബൈല്‍ ഫോണിന്റെ കുടിശികയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക സൂചന.

ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിക്കുന്നുവെന്ന ആരോപണങ്ങളും ഇതോടൊപ്പം ഉയര്‍ന്നിട്ടുണ്ട്.

Advertisment