New Update
/sathyam/media/media_files/2025/12/21/banglaesh-2025-12-21-18-12-01.jpg)
ന്യൂഡല്‍ഹി: മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ വിഷയത്തില്‍ ബംഗ്ലാദേശിലെ സാഹചര്യം നിരീക്ഷിക്കുന്നുവെന്ന് വിദേശകാര്യമന്ത്രാലയം.
Advertisment
ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയിലുള്ള ആശങ്ക ഇന്ത്യ ബംഗ്ലാദേശിനെ അറിയിച്ചു.
ഹിന്ദു യുവാവിനെ കൊലപ്പെടുത്തിയവരെ നിയമത്തിനു മുന്നില്‍ കൊണ്ടു വരണം എന്ന് ഇന്ത്യ വ്യക്തമാക്കി.
അതേസമയം ഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷനിലേക്ക് ആരും തള്ളിക്കയറാന്‍ ശ്രമിച്ചില്ലെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ബംഗ്ലാദേശിലെ കൊലപാതകത്തില്‍ ചെറിയൊരു സംഘം പ്രതിഷേധിക്കുക മാത്രമാണ് ചെയ്തത്. ചില ബംഗ്ലാദേശ് മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us