ബംഗ്ലാദേശിലുടനീളം ഇന്ത്യാ വിരുദ്ധ പ്രതിഷേധങ്ങൾ. വിസ സെന്ററുകൾ അടച്ചുപൂട്ടി  ഇന്ത്യ

ഖുൽനയിലും രാജ്ഷാഹിയിലും ഉണ്ടായ പ്രതിഷേധങ്ങളെ തുടർന്നാണ് ഇന്ത്യ വിസകേന്ദ്രങ്ങൾ അടച്ചുപൂട്ടിയതെന്നാണ് വിവരം.

New Update
bangladesh

ധാക്ക: ഇന്ത്യാ വിരുദ്ധ പ്രതിഷേധങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് ബംഗ്ലാദേശിലെ ഖുൽനയിലും രാജ്ഷാഹിയിലും വിസ അപേക്ഷാ കേന്ദ്രങ്ങൾ ഇന്ത്യ അടച്ചുപൂട്ടി.

Advertisment

സുരക്ഷാ സാഹചര്യം മോശമായതിനെത്തുടർന്ന് ഈ കേന്ദ്രങ്ങൾ അടച്ചുപൂട്ടിയതായി ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെ മുതിർന്ന ഉദ്യോ​ഗസ്ഥൻ..

ഖുൽനയിലും രാജ്ഷാഹിയിലും ഉണ്ടായ പ്രതിഷേധങ്ങളെ തുടർന്നാണ് ഇന്ത്യ വിസകേന്ദ്രങ്ങൾ അടച്ചുപൂട്ടിയതെന്നാണ് വിവരം. 

കഴിഞ്ഞ വർഷം ജൂലൈയിലെ പ്രക്ഷോഭത്തിനിടെ പലായനം ചെയ്ത പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെയും മറ്റുള്ളവരെയും തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ച നേരത്തെ ധാക്കയിലെ ഗുൽഷൻ പ്രദേശത്തെ ഇന്ത്യൻ ഹൈക്കമ്മീഷനിലേക്ക് മാർച്ച് നടത്തിയിരുന്നു.

Advertisment