Advertisment

ചൈനയിൽ 5.5 രേഖപ്പെടുത്തിയ ഭൂചലനം റിപ്പോർട്ട് ചെയ്തു

പുലർച്ചെ 3.44-നാണ് ക്വിങ്ഹായിൽ ഭൂചലനം അനുഭവപ്പെട്ടത്. ടിബറ്റിൽ നിന്നും കുടിയേറിപ്പാർക്കുന്നവരെ ചൈനീസ് ​ഗവർൺമെന്റ് അധിവസിപ്പിച്ചിരിക്കുന്ന പ്രദേശത്താണ് ഭൂകമ്പം ഉണ്ടായത്.

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
Earthquake

ബെയ്ജിംഗ്: ചൈനീസ് പ്രവിശ്യയായ ക്വിങ്ഹായിൽ ഭൂകമ്പം. ചൈനയിലെ രണ്ടാമത്തെ ഏറ്റവും വലിയ നദിയായ മഞ്ഞ നദിയുടെ ഉത്ഭവ പ്രദേശത്താണ് 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടത്. 

Advertisment

പുലർച്ചെ 3.44-നാണ് ക്വിങ്ഹായിൽ ഭൂചലനം അനുഭവപ്പെട്ടത്. ടിബറ്റിൽ നിന്നും കുടിയേറിപ്പാർക്കുന്നവരെ ചൈനീസ് ​ഗവർൺമെന്റ് അധിവസിപ്പിച്ചിരിക്കുന്ന പ്രദേശത്താണ് ഭൂകമ്പം ഉണ്ടായത്. 

ടിബറ്റിലുണ്ടായ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിനു പിന്നാലെ ഈ ഒരു മേഖലയിൽ ഇത് മൂന്നാമത്തെ ഭൂകമ്പമാണ് റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ സിചുവാൻ പ്രദേശത്ത് 3.1 തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. 

Advertisment