ചൊവ്വയിൽ എട്ട് അസാധാരണ ഗുഹകൾ കണ്ടെത്തി ചൈനീസ് ശാസ്ത്രജ്ഞർ

ചൊവ്വയിലെ ഹീബ്രസ് വാലെസ് മേഖലയിൽ ആണ് ചൈനയിൽ നിന്നുള്ള ശാസ്ത്രജ്ഞർ പുതിയ ഗുഹകൾ കണ്ടെത്തിയത്.

New Update
Scientists-Just-Found-These-Ancient-Water-Crafted-Caves-on-Mars-–-Heres-What-They-Look-Like-scaled

ബെയ‌്‌ജിങ്: ചൊവ്വയെ ഇതുവരെ വരണ്ടതും തരിശുപ്രദേശങ്ങളുമുള്ള ഒരു ഗ്രഹമായിട്ടാണ് പലരും കണ്ടിരുന്നത്. എന്നാൽ ചൈനീസ് ശാസ്ത്രജ്ഞരുടെ ഒരു പുതിയ കണ്ടെത്തൽ ഈ ധാരണയെ വെല്ലുവിളിക്കുന്നു. 

Advertisment

ജലത്തിന്‍റെ സാന്നിധ്യത്താൽ രൂപപ്പെട്ടതാകാൻ സാധ്യതയുള്ള എട്ട് ഗുഹകൾ ചൊവ്വയിൽ ഗവേഷകർ തിരിച്ചറിഞ്ഞിട്ടുണ്ട്.

ഈ കണ്ടെത്തൽ ചൊവ്വയുടെ ഉപരിതലത്തിലേക്കല്ല, മറിച്ച് അതിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന ഒരു ചരിത്രത്തിലേക്ക് വിരൽ ചൂണ്ടിയേക്കുമെന്നാണ് ശാസ്ത്ര ലോകത്തിന്‍റെ പ്രതീക്ഷ.

ചൊവ്വയിലെ ഹീബ്രസ് വാലെസ് മേഖലയിൽ ആണ് ചൈനയിൽ നിന്നുള്ള ശാസ്ത്രജ്ഞർ പുതിയ ഗുഹകൾ കണ്ടെത്തിയത്.

ഈ ഗുഹകളെക്കുറിച്ചുള്ള ഏറ്റവും ശ്രദ്ധേയമായ കാര്യം, അവ അഗ്നിപർവ്വത പ്രവർത്തനങ്ങളാൽ രൂപപ്പെട്ടതല്ല, മറിച്ച് വെള്ളത്തിൽ ലയിക്കുന്ന പാറകളുടെ രാസ ലയനത്തിന്‍റെ ഫലമായാണ് രൂപപ്പെട്ടത് എന്നതാണ്. 

ഭൂമിയിൽ, അത്തരം രൂപീകരണങ്ങളെ കാർസ്റ്റ് ഗുഹകൾ (Karst Caves) എന്ന് വിളിക്കുന്നു. ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ മറ്റൊരു ഗ്രഹത്തിൽ ഇത്തരം ഗുഹകൾ രേഖപ്പെടുത്തുന്നത് ഇതാദ്യമായാണെന്ന് ഡെയ്‌ലി ഗാലക്സി റിപ്പോർട്ട് ചെയ്യുന്നു.

Advertisment