New Update
/sathyam/media/media_files/2026/01/20/1001575715-2026-01-20-11-32-04.jpg)
ബെയ്‌ജിങ്: ഒരു ദിവസം രണ്ട് റോക്കറ്റ് വിക്ഷേപണങ്ങള്‍ പരാജയപ്പെട്ട് ചൈനയ്ക്ക് വന്‍ തിരിച്ചടി.
Advertisment
ചൈനയില്‍ ശനിയാഴ്‌ച സംഭവിച്ച ഈ റോക്കറ്റ് വിക്ഷേപണ പരാജയങ്ങളെ ‘കറുത്ത ശനിയാഴ്‌ച’ എന്നാണ് സമൂഹ മാധ്യമങ്ങളില്‍ വിശേഷിപ്പിക്കുന്നത് എന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ചൈനീസ് സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള ലോംഗ് മാര്‍ച്ച്-3ബി (Long March-3B Rocket) റോക്കറ്റ് ആണ് ആദ്യം പരാജയപ്പെട്ടത്.
ഷീചാന്‍ ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് വിക്ഷേപിച്ച ലോംഗ് മാര്‍ച്ച്-ബി പൊട്ടിത്തെറിക്കുകയായിരുന്നു. റോക്കറ്റിന്‍റെ മൂന്നാംഘട്ടത്തിനുള്ള സാങ്കേതിക തടസമാണ് ഇതിന് കാരണമായത്.
ഇതേ ദിവസം തന്നെ ഗലാക്‌റ്റിക് എനര്‍ജി എന്ന സ്വകാര്യ കമ്പനിയുടെ സീറീസ്-2 (Ceres-2) റോക്കറ്റ് ആദ്യ കന്നിപ്പറക്കലില്‍ തകര്‍ന്നുവീണു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us