/sathyam/media/media_files/2025/12/22/shot-2025-12-22-15-49-27.jpg)
ധാക്ക: വീണ്ടും പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ട ബംഗ്ലാദേശില്‍ മറ്റൊരു വിദ്യാര്‍ത്ഥി നേതാവിന് കൂടി തലയ്ക്ക് വെടിയേറ്റു.
2004ലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ രണ്ടാമത്തെ നേതാവായ മുഹമ്മദ് മൊട്ടാലിബ് ഷിക്ദറിന് നേരെ തിങ്കളാഴ്ചയാണ് അജ്ഞാതരായ തോക്കുധാരികള്‍ വെടിയുതിര്‍ത്തത്.
തെക്കു പടിഞ്ഞാറന്‍ ഖുല്‍ന പട്ടണത്തിലെ വീട്ടില്‍ വെച്ച് 12.15 ഓടെയാണ് വെടിയേറ്റത്.
എന്‍സിപി (നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി) യുടെ ഖുല്‍ന ഡിവിഷന്‍ തലവനും വര്‍ക്കേഴ്‌സ് ഫ്രണ്ട് കോര്‍ഡിനേറ്ററുമാണ് 42 കാരനായ മൊട്ടാലിബ് ഷിക്ദര്‍.
ഗുരുതരമായി പരിക്കേറ്റ ഷിക്ദര്‍ ഖുല്‍ന മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഏതാനും ദിവസം മുമ്പാണ് വിദ്യാര്‍ത്ഥി നേതാവായ ഷെരീഫ് ഉസ്മാന്‍ ഖാദി വെടിയേറ്റ് മരിച്ചത്. ഇതേത്തുടര്‍ന്നാണ് ബംഗ്ലാദേശില്‍ വീണ്ടും പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്.
ഷിക്ദറിന്റെ തലയുടെ വലതുവശത്താണ് വെടിയേറ്റത്. അമിതമായി രക്തം വാര്‍ന്ന നിലയിലാണ് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കുന്നതെന്ന് ആശുപത്രി അധികൃതരെ ഉദ്ധരിച്ച് കലേര്‍ കാന്ത ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഖുല്‍നയില്‍ നടക്കാനിരിക്കുന്ന ഡിവിഷണല്‍ ലേബര്‍ റാലിയുടെ തയ്യാറെടുപ്പുകളിലായിരുന്നു ഷിക്ദറെന്ന് പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us