/sathyam/media/media_files/2025/10/06/bernard-julien-2025-10-06-12-13-37.jpg)
ഡല്‍ഹി: മുന്‍ വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടറും ലോകകപ്പ് ജേതാവുമായ ബെര്‍ണാഡ് ജൂലിയന്‍ (75) അന്തരിച്ചു. വടക്കന്‍ ട്രിനിഡാഡിലെ ഒരു പട്ടണമായ വാല്‍സെയിനില്‍ വെച്ചാണ് അന്ത്യം. 1975 ല്‍ വെസ്റ്റ് ഇന്‍ഡീസിനെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരമായിരുന്നു അദ്ദേഹം.
1975 ലെ പ്രഥമ ഏകദിന ലോകകപ്പിലുടനീളം, വെസ്റ്റ് ഇന്‍ഡീസിനു വേണ്ടി ജൂലിയന്‍ മികച്ച പ്രകടനം കാഴ്ചവച്ചു. ഗ്രൂപ്പ് ഘട്ടത്തില്‍ ശ്രീലങ്കയ്ക്കെതിരെ നാല് വിക്കറ്റുകളും സെമിയില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നാല് വിക്കറ്റുകളും വീഴ്ത്തി. ഫൈനലില്‍ ഓസ്ട്രേലിയയ്ക്കെതിരെ ശ്രദ്ധേയമായ ഒരു ഇന്നിംഗ്സും അദ്ദേഹം കളിച്ചു.
വെസ്റ്റ് ഇന്‍ഡീസിനെ പ്രതിനിധീകരിച്ച് 24 ടെസ്റ്റ് മത്സരങ്ങളിലും 12 ഏകദിനങ്ങളിലും ജൂലിയന്‍ കളിച്ചിട്ടുണ്ട്. 24 ടെസ്റ്റുകളില്‍ നിന്ന് 866 റണ്‍സും 50 വിക്കറ്റുകളും അദ്ദേഹം നേടി. 12 ഏകദിനങ്ങളില്‍ നിന്ന് 18 വിക്കറ്റുകളും ഉള്‍പ്പെടെ 86 റണ്‍സും അദ്ദേഹം നേടി.