ഭോപ്പാൽ: ഏഷ്യയിലെ ഏറ്റവും പ്രായമേറിയ ആനയായ 'വത്സല' ചെരിഞ്ഞു. പന്ന ടൈഗർ റിസർവിലാണ് ഉണ്ടായിരുന്നത്.
കേരളത്തിൽ നിന്നാണ് വത്സല മധ്യപ്രദേശിലെ പന്ന കടുവ സംരക്ഷണ കേന്ദ്രത്തിലേയ്ക്ക് വർഷങ്ങൾക്ക് മുമ്പ് എത്തിയത്.
ആന്തരിക അവയങ്ങൾ തകരാറിലായതിനെത്തുടർന്ന് നിരീക്ഷണത്തിലായിരുന്നു ആന. പന്നയിലെ ഏറ്റവും പ്രായം കൂടിയതും എല്ലാവർക്കും പ്രിയപ്പെട്ടതുമായ ആന ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു.
വനം ജീവനക്കാരുടേയും വന്യജീവി സ്‌നേഹികളുടേയും ഇടയിൽ 'ഡാഡി മാ' എന്നും 'നാനി മാ' എന്നും വിളിപ്പേരുണ്ടായിരുന്ന ആനയ്ക്ക് 100ന് മുകളിൽ പ്രായമുണ്ടായിരുന്നു.