"ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന അധിനിവേശത്തെ കുറിച്ചുള്ള സ്വകാര്യ സംഭാഷണത്തിനിടെ നെതന്യാഹുവിനെ തെറിവിളിച്ച് ബൈഡന്‍"; റിപ്പോർട്ട് ഇങ്ങനെ

New Update
ഫലസ്തീനികള്‍ക്ക് നേരെയുള്ള പട്ടാളത്തിന്റെ ആക്രമണങ്ങളില്‍ ഗണ്യമായ കുറവ് വരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; നെതന്യാഹുവിനോട് ബൈഡന്‍


 യുഎസ് : ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന അധിനിവേശത്തെ കുറിച്ചുള്ള സംഭാഷണത്തിനിടയില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ തെറിവിളിച്ചതായി എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട്. സ്വകാര്യ സംഭാഷണത്തിനിടയിലാണ് നിലവിട്ട് ബൈഡന്‍ സംസാരിച്ചതെന്നാണ് വിവരം. ഗാസയില്‍ വെടിനിര്‍ത്തല്‍ കൊണ്ടുവരാന്‍ താന്‍ ശ്രമിക്കുന്നതിനിടയില്‍ നെതന്യാഹു കൂടുതല്‍ പ്രശ്‌നങ്ങല്‍ സങ്കീര്‍ണമാക്കുന്നുവെന്ന് പരാതിപ്പെട്ടുകൊണ്ട് അസഭ്യമായ വാക്കുകള്‍ ഉപയോഗിച്ച് നെതന്യാഹുവിനെ അഭിസംബോധന ചെയ്‌തെന്നാണ് പുറത്തുവരുന്ന വിവരം.

Advertisment

ഗാസയിലെ ക്രൂരകള്‍ അതിരുകടന്നെന്നും അതവസാനിപ്പിക്കണമെന്നുമുള്ള നിലപാടിലാണ് ബൈഡനെന്ന് എന്‍ബിസി ചില ഉദ്യോഗസ്ഥരെ ഉദ്ദരിച്ച്് റിപ്പോര്‍ട്ട് ചെയ്യുന്നു. ബൈഡന് സ്വന്തം പാര്‍ട്ടിയില്‍ നിന്നും മാത്രമല്ല വൈറ്റ് ഹൗസിന്റെ ഭാഗത്തു നിന്നും ഗാസയിലെ വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ സമ്മര്‍ദ്ദം ഏറെയാണ്. അതേസമയം ബൈഡന്‍ നെതന്യാഹുവിനെ അപമാനിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ വൈറ്റ് ഹൗസ് നിഷേധിച്ചിട്ടുണ്ട്.

 

Advertisment