"അവനോടൊപ്പം ചിലവഴിച്ച ഓരോ നിമിഷവും ഞാൻ ഖേദിക്കുന്നു"; എപ്‌സ്റ്റീൻ ബന്ധത്തിൽ മാപ്പ് പറഞ്ഞ് ബിൽ ഗേറ്റ്‌സ്

ബില്‍ ഗേറ്റ്സിന് വിവാഹേതര ബന്ധങ്ങള്‍ ഉണ്ടായിരുന്നുവെന്നും റഷ്യന്‍ യുവതികളുമായുള്ള ബന്ധത്തിന് താന്‍ സഹായിച്ചിട്ടുണ്ടെന്നും എപ്സ്റ്റീന്‍ അവകാശപ്പെടുന്നു.

New Update
Untitled

സിഡ്നി: അന്തരിച്ച കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി തനിക്കുണ്ടായിരുന്ന ബന്ധത്തില്‍ പരസ്യമായി മാപ്പ് പറഞ്ഞ് ശതകോടീശ്വരന്‍ ബില്‍ ഗേറ്റ്സ്. എപ്സ്റ്റീനോടൊപ്പം ചിലവഴിച്ച ഓരോ നിമിഷവും താന്‍ ഖേദിക്കുന്നുവെന്നും തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഓസ്ട്രേലിയന്‍ മാധ്യമമായ 9ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

Advertisment

യുഎസ് നീതിന്യായ വകുപ്പ് കഴിഞ്ഞ ആഴ്ച പുറത്തുവിട്ട രേഖകളിലാണ് ബില്‍ ഗേറ്റ്സിനെതിരെയുള്ള പരാമര്‍ശങ്ങളുള്ളത്. എപ്സ്റ്റീന്‍ അയക്കാന്‍ തയ്യാറാക്കിയ ഒരു ഇമെയില്‍ ഡ്രാഫ്റ്റില്‍ ഗേറ്റ്സിന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ഞെട്ടിക്കുന്ന കാര്യങ്ങള്‍ ആരോപിക്കുന്നു


ബില്‍ ഗേറ്റ്സിന് വിവാഹേതര ബന്ധങ്ങള്‍ ഉണ്ടായിരുന്നുവെന്നും റഷ്യന്‍ യുവതികളുമായുള്ള ബന്ധത്തിന് താന്‍ സഹായിച്ചിട്ടുണ്ടെന്നും എപ്സ്റ്റീന്‍ അവകാശപ്പെടുന്നു.

എന്നാല്‍ ഈ ഇമെയില്‍ ഒരിക്കലും അയച്ചിട്ടില്ലെന്നും അതിലെ കാര്യങ്ങള്‍ പൂര്‍ണ്ണമായും തെറ്റാണെന്നും ഗേറ്റ്സ് പ്രതികരിച്ചു. തന്നെ ബ്ലാക്ക്മെയില്‍ ചെയ്യാനോ അപകീര്‍ത്തിപ്പെടുത്താനോ ഉള്ള ശ്രമമായിരുന്നു ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ബില്‍ ഗേറ്റ്സിന്റെ മുന്‍ഭാര്യ മെലിന്‍ഡ ഫ്രഞ്ച് ഗേറ്റ്സും ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തി. പുതിയ വെളിപ്പെടുത്തലുകള്‍ തന്റെ വിവാഹജീവിതത്തിലെ വേദനിപ്പിക്കുന്ന ഓര്‍മ്മകളാണ് കൊണ്ടുവരുന്നതെന്ന് അവര്‍ പറഞ്ഞു.


'ഈ ബന്ധത്തെക്കുറിച്ച് ഇനിയും ഉത്തരങ്ങള്‍ നല്‍കേണ്ടത് എന്റെ മുന്‍ ഭര്‍ത്താവാണ്. ആ ചോദ്യങ്ങള്‍ക്ക് അവര്‍ മറുപടി പറയട്ടെ, ഞാനല്ല.' - മെലിന്‍ഡ എന്‍പിആര്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.

2021-ലാണ് ബില്‍ ഗേറ്റ്സും മെലിന്‍ഡയും വിവാഹമോചിതരായത്. എപ്സ്റ്റീനുമായുള്ള ഗേറ്റ്സിന്റെ സൗഹൃദമാണ് വിവാഹമോചനത്തിലേക്ക് നയിച്ച പ്രധാന കാരണങ്ങളിലൊന്നായി അന്ന് കരുതപ്പെട്ടിരുന്നത്.

Advertisment