പക്ഷിപ്പനി വ്യാപനത്തെ തുടര്‍ന്ന് യു എസിലെ കാലിഫോര്‍ണിയയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

പക്ഷിപ്പനി വ്യാപനത്തെ തുടര്‍ന്ന് യു എസിലെ കാലിഫോര്‍ണിയയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
BIRDS FLUE

വാഷിങ്ടണ്‍ : പക്ഷിപ്പനി വ്യാപനത്തെ തുടര്‍ന്ന് യു എസിലെ കാലിഫോര്‍ണിയയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ദക്ഷിണ കാലിഫോര്‍ണിയയിലെ ഡയറി ഫാമുകളില്‍ രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് ബുധനാഴ്ചയാണ് ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.  34 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 

Advertisment

കൃത്യമായ നിരീക്ഷണത്തിലൂടെ വൈറസ് വ്യാപനം ലഘൂകരിക്കാനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതെന്നും ഇതുവരെ വ്യക്തികളില്‍ നിന്ന് വ്യക്തികളിലേക്കുള്ള വ്യാപനം കണ്ടെത്തിയിട്ടില്ലെന്നും ഗവര്‍ണ്‍റുടെ ഓഫീസ് അറിയിച്ചതായി വാര്‍ത്താ എജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.


 രോഗബാധിതരായവര്‍ മിക്കവരും രോഗം ബാധിച്ച കന്നുകാലികളുമായി നേരിട്ട് ബന്ധമുണ്ടായിരുന്നവരാണ്. 33 പശുക്കള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായി  കാലിഫോര്‍ണിയ പബ്ലിക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റ് ഡിസംബര്‍ 13ന്  റിപ്പോര്‍ട്ട് ചെയ്തിരുന്നു.


രോഗവ്യാപനം തടയാന് സജ്ജീകരണം


രോഗവ്യാപനം തടയുന്നതിനായി രാജ്യത്തെ തന്നെ എറ്റവും വലിയ ടെസ്റ്റിങ്ങ്, മോണിറ്ററിങ്ങ് സിസ്റ്റമാണ് ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.  

ഇന്നുവരെ കാലിഫോര്‍ണിയയില്‍ പക്ഷിപ്പനി പടരുന്നത് കണ്ടെത്തിയിട്ടില്ല.


മിക്കവാറും എല്ലാ രോഗബാധിതരായ വ്യക്തികള്‍ക്കും രോഗബാധിതരായ കന്നുകാലികളുമായി സമ്പര്‍ക്കം ഉണ്ടായിരുന്നുവെന്ന്  പത്രക്കുറിപ്പില്‍ അറിയിച്ചു. 


സംസ്ഥാനം ഇതിനകം തന്നെ ഏറ്റവും വലിയ പരിശോധനയും നിരീക്ഷണ സംവിധാനവും സ്ഥാപിച്ചിട്ടുണ്ട്. 


2024 മാര്‍ച്ചില്‍ ടെക്സാസിലും കന്‍സസിലും ആദ്യമായി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്, 16 സംസ്ഥാനങ്ങളില്‍ കറവപ്പശുക്കള്‍ക്കിടയില്‍ എച്ച് 5 എന്‍ 1 വൈറസ് പടര്‍ന്നുവെന്ന് യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ യില്‍ നിന്നുള്ള ഡാറ്റ കാണിക്കുന്നു.


ലൂസിയാനയിലെ ഒരു വ്യക്തിയെ രോഗത്തിന്റെ ഗുരുതരമായ അവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സിഡിസി ബുധനാഴ്ച സ്ഥിരീകരിച്ചിരുന്നു. ഏപ്രില്‍ മുതല്‍ രാജ്യവ്യാപകമായി പക്ഷിപ്പനി ബാധിച്ച് 61 പേര്‍ക്ക് എച്ച് 5 എന്‍ 1 കേസുകള്‍ ഉണ്ടായിട്ടുണ്ട്.

Advertisment