ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
/sathyam/media/media_files/2025/12/02/untitled-2025-12-02-12-57-10.jpg)
കറാച്ചി: ബലൂചിസ്ഥാനില്‍ ബിഎല്‍എഫ് നടത്തിയ ചാവേര്‍ ആക്രമണത്തില്‍ ആറ് പാകിസ്താന്‍ സൈനികര്‍ കൊല്ലപ്പെട്ടു.
Advertisment
ബിഎല്‍എഫ് വനിതാ ചാവേറിനെയാണ് ആക്രമണത്തിനായി ഉപയോഗിച്ചതെന്നാണ് റിപ്പോര്‍ട്ട്. അതീവ സുരക്ഷയില്‍ പ്രവര്‍ത്തിക്കുന്ന ചൈനീസ് ചെമ്പ്-സ്വര്‍ണ ഖനന പദ്ധതി കേന്ദ്രം പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് ആക്രമിച്ചത്.
സറീന റഫീഖ് എന്ന ചാവേറിന്റെ ചിത്രം ബിഎല്‍എഫ് പുറത്തുവിട്ടു. വിമത പോരാളികള്‍ക്ക് പ്രധാന കോമ്പൗണ്ടിലേക്ക് കടക്കാന്‍ വഴിയൊരുക്കുന്നതിനായി ബാരിക്കേഡ് വെച്ച് സറീന സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.
ബിഎല്‍എഫിന്റെ ജീവന്‍ ബലിയര്‍പ്പിക്കാന്‍ തയ്യാറായവരുടെ കൂട്ടമായ 'സാദോ ഓപ്പറേഷന്‍ ബറ്റാലിയനാ'ണ് (എസ്ഒബി) ഈ ഓപ്പറേഷന്‍ നടത്തിയതെന്ന് വക്താവ് ഗ്വാഹ്റാം ബലൂച് ടെലിഗ്രാമില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us