Advertisment

ആ​ഫ്രി​ക്ക​യി​ൽ​ നി​ന്നു​ള്ള കു​ടി​യേ​റ്റ​ക്കാ​രു​മാ​യി സ​ഞ്ച​രി​ച്ച നാ​ല് ബോ​ട്ടു​ക​ൾ ക​ട​ലി​ൽ മു​ങ്ങി. രണ്ട് മരണം, 186 പേരെ കാണാതായി

New Update
x

കെ​യ്റോ: ആ​ഫ്രി​ക്ക​യി​ൽ​ നി​ന്നു​ള്ള കു​ടി​യേ​റ്റ​ക്കാ​രു​മാ​യി സ​ഞ്ച​രി​ച്ച നാ​ല് ബോ​ട്ടു​ക​ൾ ക​ട​ലി​ൽ മു​ങ്ങി ര​ണ്ടു​പേ​ർ മ​രി​ച്ചു. 186 പേ​രെ കാ​ണാ​താ​യി. 

Advertisment

യെ​മ​ൻ തീ​ര​ത്തി​ന് സ​മീ​പം വെള്ളിയാഴ്ച വൈ​കീ​ട്ടാ​ണ് ര​ണ്ട് ബോ​ട്ടു​ക​ൾ മ​റി​ഞ്ഞ​തെ​ന്ന് അ​ന്താ​രാ​ഷ്ട്ര കു​ടി​യേ​റ്റ സം​ഘ​ട​ന അ​റി​യി​ച്ചു.


ര​ണ്ട് ബോ​ട്ട് ജീ​വ​ന​ക്കാ​രെ ര​ക്ഷി​ച്ചു. എ​ന്നാ​ൽ, 181 കു​ടി​യേ​റ്റ​ക്കാ​രെ​യും അ​ഞ്ച് യെ​മ​നി ജീ​വ​ന​ക്കാ​രെ​യും കാ​ണാ​താ​യി. ജി​ബൂ​ട്ടി​ക്ക് സ​മീ​പ​മാ​ണ് മ​റ്റ് ര​ണ്ട് ബോ​ട്ടു​ക​ൾ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.


ഈ ​അ​പ​ക​ട​ത്തി​ൽ ര​ണ്ട് കു​ടി​യേ​റ്റ​ക്കാ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു. ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു​ള്ള​വ​രെ ര​ക്ഷി​ക്കാ​നാ​യി.

Advertisment