ഹമാസ് ഭീകരർ വധിച്ച നേപ്പളീസ് യുവാവിന്റെ മൃതദേഹം കാഠ്‌മണ്ഡുവിൽ എത്തിച്ചു

New Update
Bbbb

ഗാസയിൽ ഹമാസ് ഭീകരർ വധിച്ച നേപ്പളീസ് യുവാവ് ബിപിൻ ജോഷിയുടെ മൃതദേഹം തിങ്കളാഴ്ച്ച കാഠ്മണ്ഡുവിൽ എത്തിച്ചു. ഇസ്രയേലിൽ പഠിച്ചു ജോലി ചെയ്യുമ്പോഴാണ് 2023 ഒക്ടോബർ 7നു അവിടെ ആക്രമണം നടത്തിയ ഹമാസ് ജോഷിയെ തട്ടിക്കൊണ്ടു പോയത്.

Advertisment

ജോഷിയെപ്പറ്റി രണ്ടു വർഷമായി ഹമാസ് ഒന്നും പറഞ്ഞിരുന്നില്ല. ഒക്ടോബർ 14നാണു ജഡം ഇസ്രയേലിനു കൈമാറിയത്.

കാഠ്‌മണ്ഡു വിമാനത്താവളത്തിൽ പ്രധാനമന്ത്രി സുശീല കർകി ഉൾപ്പെടെയുള്ള നേതാക്കൾ ജഡം ഏറ്റുവാങ്ങി. ജോഷിയുടെ 'അമ്മ പദ്‌മയും സഹോദരി പുഷ്‌പയും നേരത്തെ ടെൽ അവീവിൽ എത്തി ജഡം ഏറ്റു വാങ്ങിയിരുന്നു.

വിമാനത്താവളത്തിലെ അനുശോചന ചടങ്ങിൽ കർകി ജോഷിക്ക് ആദരാഞ്ജലി അർപ്പിച്ചു സംസാരിച്ചു.

പടിഞ്ഞാറൻ നേപ്പാളിലെ കാഞ്ചൻപൂരിൽ എത്തിച്ചു സംസ്കാരം നടത്താൻ മൃതദേഹം ധൻഗാഥിയിലേക്കു വിമാനമാർഗം കൊണ്ടുപോയി.

Advertisment