ബൊഗോട്ട: തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കൊളംബിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി മിഗേല്‍ ഉറിബേയ്ക്ക് (39) വെടിയേറ്റു.
തലസ്ഥാന നഗരമായ ബൊഗോട്ടയില്‍ നടന്ന റാലിയിക്കിടെ ശനിയാഴ്ചയായിരുന്നു ആക്രമണം. വെടിയേറ്റ മിഗേല്‍ ഉറിബേയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
മിഗേല്‍ ഉറിബേയുടെ തലയ്‌ക്കോ കഴുത്തിനോ വെടിയേറ്റിട്ടുണ്ടാകാം എന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതിപക്ഷ പാര്‍ട്ടിയായ കണ്‍സര്‍വേറ്റീവ് ഡമോക്രാറ്റിക് സെന്റര്‍ പാര്‍ട്ടിയുടെ നേതാവാണ് നിലവില്‍ സെനറ്ററായ മിഗേല്‍ ഉറിബേ.
പ്രസംഗത്തിനിടെ വെടിയേറ്റ് മിഗേല്‍ ഉറിബേ വെടിയേറ്റ് വീഴുന്നതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിട്ടുണ്ടുണ്ട്. ആള്‍ക്കൂട്ടത്തിനിടയില്‍ വച്ചാണ് 39 കാരനായ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് നേരെ ആക്രമണം ഉണ്ടായത്.
സംഭവത്തില്‍ ഒരു കൗമാരക്കാരന്‍ പിടിയിലായതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല.
ആക്രമണത്തിന് പിന്നിലുള്ളവരെ കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ഏകദേശം 700,000 ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചതായി കൊളംബിയന്‍ പ്രതിരോധ മന്ത്രി പെഡ്രോ സാഞ്ചസ് എക്സില്‍ പ്രതികരിച്ചു.