ഇസ്ലാമാബാദ്: പാക്കിസ്ഥാനിലുണ്ടായ ചാവേറാക്രമണത്തിൽ 13 സൈനികർ കൊല്ലപ്പെട്ടു. 29 പേർക്ക് പരിക്കേറ്റു. ഖൈബർ പക്തൂൺഖ്വയിലാണ് ആക്രമണമുണ്ടായത്.
സ്ഫോടക വസ്തു നിറച്ച വാഹനം സൈനിക വാഹന വ്യൂഹത്തിലേക്ക് ഇടിച്ച് കയറ്റുകയായിരുന്നു. പരിക്കേറ്റവരിൽ ആറ് പേർ കുട്ടികളാണ്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സ്ഫോടനത്തിൽ രണ്ട് വീടുകളുടെ മേൽക്കൂരകൾ തകർന്നു.