New Update
/sathyam/media/media_files/2025/12/14/bondi-beach-2025-12-14-14-24-38.jpg)
സിഡ്‌നി: ഞായറാഴ്ച രാവിലെ സിഡ്നിയിലെ ബോണ്ടി ബീച്ചില്‍ കൂട്ട വെടിവയ്പ്പ് നടന്നതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റതായി വിവരമുണ്ട്. സംഭവം ന്യൂ സൗത്ത് വെയില്‍സ് പോലീസ് സ്ഥിരീകരിച്ചു. പോലീസ് പ്രദേശം ഒഴിവാക്കാനും വീടിനുള്ളില്‍ തന്നെ തുടരാനും താമസക്കാരോട് അഭ്യര്‍ത്ഥിച്ചു.
Advertisment
സംഭവത്തില്‍ പോലീസ് നിലവില്‍ പ്രതികരിക്കുന്നുണ്ട്. ദയവായി പ്രദേശം ഒഴിവാക്കി അടിയന്തര സേവനങ്ങളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കുക. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമ്പോള്‍ നല്‍കുന്നതാണ്.' പോലീസ് പറഞ്ഞു.
ബോണ്ടി ബീച്ചില്‍ നടന്ന ഹനുക്ക ആഘോഷത്തിനിടെ കുറഞ്ഞത് 50 വെടിവെപ്പുകളെങ്കിലും ഉണ്ടായതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവിടെ 1,000-ത്തിലധികം പേര്‍ പരേഡില്‍ പങ്കെടുത്തിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us