/sathyam/media/media_files/2025/12/17/bondi-beach-2025-12-17-12-52-54.jpg)
സിഡ്നി: സിഡ്നിയിലെ ബോണ്ടി ബീച്ച് ഭീകരാക്രമണത്തിലെ 24 കാരനായ പ്രതി നവീദ് അക്രം ആശുപത്രിയില്‍ കോമയില്‍ നിന്ന് ഉണര്‍ന്നതായി റിപ്പോര്‍ട്ട്. 15 കൊലപാതകക്കുറ്റങ്ങള്‍ ഉള്‍പ്പെടെ 59 കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഡിസംബര്‍ 14 ന് ജൂതന്മാരുടെ ഹനുക്ക ഉത്സവത്തിന്റെ ആഘോഷത്തിനിടെ അക്രവും പിതാവ് സാജിദ് അക്രവും നടത്തിയ വെടിവയ്പ്പില്‍ അക്രത്തിന് ഗുരുതരമായി പരിക്കേറ്റു.
ഇത് ലോകമെമ്പാടും ഞെട്ടലുണ്ടാക്കുകയും വര്‍ദ്ധിച്ചുവരുന്ന ജൂതവിരുദ്ധതയിലേക്ക് ആഗോള ശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തു. പോലീസ് നടത്തിയ പ്രത്യാക്രമണത്തിനിടെ സാജിദ് വെടിയേറ്റ് മരിച്ചു.
കൊലപാതകത്തിന് പുറമേ കൊലപാതകം ലക്ഷ്യമിട്ട് പരിക്കേല്‍പ്പിക്കല്‍, നിരോധിത തീവ്രവാദ ചിഹ്നം പരസ്യമായി പ്രദര്‍ശിപ്പിക്കല്‍, ഒരു കെട്ടിടത്തിലോ സമീപത്തോ സ്‌ഫോടകവസ്തു സ്ഥാപിച്ചു എന്നീ ഡസന്‍ കണക്കിന് കുറ്റങ്ങള്‍ അക്രത്തിനെതിരെ ചുമത്തും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us