ടാറ്റൂ ചെയ്യുന്നതിനിടെ ഹൃദയസ്തംഭനം; പ്രശസ്ത സോഷ്യൽ മീഡിയ സ്‌പോര്‍ട്‌സ് കാര്‍ ഇൻഫ്ലുവൻസർ മരിച്ചു

New Update
TATOO

ബ്രസീലിയ:ടാറ്റൂ ചെയ്യുന്നതിനിടെ ഉണ്ടായ ഹൃദയസ്തംഭനം മൂലം  പ്രശസ്ത സോഷ്യൽ മീഡിയ ഓട്ടോ ഇൻഫ്ലുവൻസർ മരിച്ചു. ബ്രസീലിയൻ ഓട്ടോ ഇൻഫ്ലുവൻസറായ റിക്കാർഡോ ഗോഡോയ് (45) ആണ് ടാറ്റൂ ചെയ്യുന്നതിനിടെ മരിച്ചത്. 

Advertisment

സ്‌പോര്‍ട്‌സ് കാര്‍ ഇന്‍ഫ്‌ലുവന്‍സറായിരുന്ന റിക്കാര്‍ഡോയ്ക്ക് സാമൂഹികമാധ്യമങ്ങളില്‍ ആരാധകരേറെയായിരുന്നു. ആഡംബര ജീവിതശൈലി പിന്തുടര്‍ന്നിരുന്ന അദ്ദേഹത്തിന് ആഡംബര കാറുകള്‍ വില്‍ക്കുന്ന ബിസിനസുമുണ്ടായിരുന്നു.

ബ്രസീലിലെ റീവിറ്റലൈറ്റ് ഡേ എന്ന സ്വകാര്യ ആശുപത്രിയിലായിരുന്നു നാല്‍പ്പത്തഞ്ചുകാരനായ റിക്കാര്‍ഡോ പുറത്ത് ടാറ്റൂ ചെയ്യാന്‍ പോയത്. ടാറ്റൂ ചെയ്യുന്നതിന് മുന്നോടിയായി അദ്ദേഹത്തിന് ജനറല്‍ അനസ്‌ത്യേഷ്യ നല്‍കിയിരുന്നു. അനസ്‌തെറ്റിക് ഇന്‍ഡക്ഷന്‍, ശ്വാസം എടുക്കാന്‍ കഴിയാത്ത അവസ്ഥ, ഹൃദയസ്തംഭനം എന്നീ കാരണങ്ങളാണ് റിക്കാര്‍ഡോയെ മരണത്തിലേക്ക് നയിച്ചതെന്ന് ആശുപത്രി രേഖകള്‍ പറയുന്നു. അനബോളിക് സ്റ്റിറോയ്ഡുകളുടെ ഉപയോഗവും മരണത്തിന് കാരണമായിട്ടുണ്ടെന്ന് പരാമര്‍ശിക്കുന്നുണ്ടെങ്കിലും ഇതാണ് പ്രധാന കാരണമന്ന് പറയുന്നില്ല.

Advertisment