/sathyam/media/media_files/2024/12/07/uQ3AdApiznGWEptUMGkK.jpeg)
ലണ്ടന്‍: ബ്രിട്ടനെ വിറപ്പിച്ച് ഡാറ ചുഴലിക്കാറ്റ് ശനിയാഴ്ച പുലര്‍ച്ചെ ആഞ്ഞുവീശി. ചുഴലിക്കാറ്റിനെ തുടര്‍ന്ന് വൈദ്യുതി ബന്ധം താറുമാറായി. പതിനായിരക്കണക്കിന് വീടുകളില്‍ വൈദ്യുതി മുടക്കം.
യുകെയുടെ മെറ്റ് ഓഫീസ് അപൂര്‍വമായ റെഡ് വാണിംഗ് പുറപ്പെടുവിച്ചിരുന്നു. വെയില്‍സിലും തെക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ടിലുമുള്ള താമസക്കാരോട് പകല്‍ 3.00 മുതല്‍ 11.00 വരെ വീടിനുള്ളില്‍ തുടരാന്‍ ആവശ്യപ്പെട്ടു.
മൂന്ന് ദശലക്ഷം ആളുകള്‍ക്ക് സര്‍ക്കാരിന്റെ അടിയന്തര മുന്നറിയിപ്പ്. 145 കിമീ വേഗത്തില്‍ കാറ്റ് വീശി. കാറ്റ് തീരപ്രദേശങ്ങളില്‍ കനത്ത നാശം വിതച്ചു. ഇംഗ്ലണ്ട്, സ്‌കോട്ട്ലന്‍ഡ്, വെയില്‍സ് എന്നിവിടങ്ങളില്‍ 86,000 വീടുകളില്‍ വൈദ്യുതി മുടങ്ങി. കനത്ത മഴയെത്തുടര്‍ന്ന് രാജ്യവ്യാപകമായി വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കി.
അയര്‍ലണ്ടില്‍ 400,000-ത്തിലധികം ആളുകള്‍ക്ക് വൈദ്യുതി നഷ്ടപ്പെട്ടു. ഗതാഗത ശൃംഖലകളെയും സാരമായി ബാധിച്ചു. നെറ്റ്വര്‍ക്ക് റെയില്‍ വെയില്‍സ് വടക്കന്‍ തീരത്ത് ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചു, വെയില്‍സിനും തെക്കന്‍ ഇംഗ്ലണ്ടിനും കുറുകെയുള്ള പ്രധാന പാലങ്ങള്‍ അടച്ചു.
അപകടകരമായ സാഹചര്യങ്ങള്‍ കാരണം ഡബ്ലിന്‍ വിമാനത്താവളത്തിലും നെതര്‍ലാന്‍ഡ്സിലെ ഷിഫോള്‍ വിമാനത്താവളത്തിലും വിമാനങ്ങള്‍ റദ്ദാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us