ചൈനയില്‍ നിര്‍മാണത്തിലിരുന്ന കൂറ്റൻ പാലം തകര്‍ന്നുവീണ് 12 മരണം, നാലുപേരെ കാണാനില്ല

New Update
bridge china

ബെയ്ജിങ്: വടക്കുപടിഞ്ഞാറന്‍ ചൈനയില്‍ നിര്‍മാണത്തിലിരിക്കുന്ന പാലം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരണസംഖ്യ12 ആയി ഉയര്‍ന്നു. 

Advertisment

അപകടത്തെത്തുടര്‍ന്ന് നാല് പേരെ കാണാതായതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചൈനയിലെ യെല്ലോ നദിക്ക് കുറുകെ നിര്‍മാണത്തിലിരിക്കുന്ന പാലത്തിന്റെ നടുഭാഗമാണ് വെള്ളിയാഴ്ചയോടെ തകര്‍ന്നുവീണത്.

സ്റ്റീല്‍ കേബിളിനുണ്ടായ തകരാര്‍ മൂലം പാലത്തിന്റെ ഒരുഭാഗം തകര്‍ന്ന് നദിയിലേക്ക് പതിക്കുകയായിരുന്നു. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 

അപകടസമയത്ത് 15 ജീവനക്കാരും ഒരു പ്രൊജ്ക്ട് മാനേജറുമായിരുന്നു പ്രദേശത്തുണ്ടായിരുന്നതെന്ന് ചൈനീസ് പത്രമാധ്യമം ആയ പീപ്പിള്‍സ് ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്തു.

രക്ഷാപ്രവര്‍ത്തനത്തിനായി ദുരന്ത പ്രതിരോധ സേനയെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. ‌

Advertisment