കാഠ്മണ്ഡു: നേപ്പാളില്‍ ബുദ്ധ എയര്‍ വിമാനത്തിന്റെ ഇടത് എഞ്ചിനില്‍ തീപിടിച്ചതിനെ തുടര്‍ന്ന് കാഠ്മണ്ഡുവിലെ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തിര ലാന്‍ഡിംഗ് നടത്തി.
ജീവനക്കാരടക്കം 76 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഈ അപകടത്തില്‍ ആളപായമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.
ഇടത് എഞ്ചിനിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നിന്ന് 43 കിലോമീറ്റര്‍ കിഴക്ക് ബുദ്ധ എയര്‍ വിമാനം ഇറക്കിയതായി നേപ്പാള്‍ സര്‍ക്കാര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. അതിന് ശേഷം ഒറ്റ എഞ്ചിനില്‍ പറന്ന് വിമാനം കാഠ്മണ്ഡുവിലേക്ക് മടങ്ങി
രാവിലെ 11:15 ന് ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മാനുവല്‍ ലാന്‍ഡിംഗ് നടത്തി. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും പൂര്‍ണമായും സുരക്ഷിതരാണ്.