ഫണ്ട് വകമാറ്റി: ബൈ​​ജൂ​​സി​​ന് വീ​​ണ്ടും തി​​രി​​ച്ച​​ടി, 9600 കോ​​ടി രൂ​​പ തി​​രി​​ച്ച​​ട​​യ്ക്കാ​​ൻ യു​​എ​​സ് കോ​​ട​​തി ഉ​​ത്ത​​ര​​വ്

New Update
F

ന്യൂ​​യോ​​ർ​​ക്ക്: എ​​ഡ്യു​​ക്കേ​​ഷ​​ണ​​ൽ ടെ​​ക് സ്ഥാ​​പ​​ന​​മാ​​യ ബൈ​​ജൂ​​സി​​ന് വീ​​ണ്ടും തി​​രി​​ച്ച​​ടി. ബൈ​​ജൂ​​സ് സ്ഥാ​​പ​​ക​​ൻ ബൈ​​ജു ര​​വീ​​ന്ദ്ര​​ന് 1.07 ബി​​ല്യ​​ണി​​ല​​ധി​​കം ഡോ​​ള​​ർ (ഏ​​ക​​ദേ​​ശം 9600 കോ​​ടി രൂ​​പ) പി​​ഴ ചു​​മ​​ത്തി യു​​എ​​സി​​ലെ ഡെ​​ല​​വെ​​യ​​ർ പാ​​പ്പ​​ര​​ത്ത കോ​​ട​​തി. 

Advertisment

ക​​ന്പ​​നി​​യു​​ടെ യു​​എ​​സ് ഫി​​നാ​​ൻ​​സിം​​ഗ് വി​​ഭാ​​ഗ​​മാ​​യ ബൈ​​ജൂ​​സ് ആ​​ൽ​​ഫ​​യി​​ൽനി​​ന്ന് ഫ​​ണ്ട് നീ​​ക്കം ചെ​​യ്യു​​ക​​യും മ​​റ​​ച്ചു​​വെ​​ക്കു​​ക​​യും ചെ​​യ്ത​​തി​​ന് ര​​വീ​​ന്ദ്ര​​ന് വ്യ​​ക്തി​​പ​​ര​​മാ​​യ ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​മു​​ണ്ടെ​​ന്ന് ക​​ണ്ടെ​​ത്തി​​യ​​തി​​നെ തു​​ട​​ർ​​ന്നാ​​ണ് ഡി​​ഫോ​​ൾ​​ട്ട് വി​​ധി.

കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​കാ​​നും രേ​​ഖ​​ക​​ൾ ന​​ൽ​​കാ​​നു​​മു​​ള്ള നി​​ർ​​ദേ​​ശ​​ങ്ങ​​ൾ പാ​​ലി​​ക്കു​​ന്ന​​തി​​ൽ ബൈ​​ജു ര​​വീ​​ന്ദ്ര​​ൻ ആ​​വ​​ർ​​ത്തി​​ച്ച് പ​​രാ​​ജ​​യ​​പ്പെ​​ട്ട​​തി​​നെ തു​​ട​​ർ​​ന്നാ​​ണ് ഡെ​​ല​​വെ​​യ​​ർ പാ​​പ്പ​​ര​​ത്ത കോ​​ട​​തി​​യി​​ലെ ജ​​ഡ്ജി ബ്രെ​​ൻ​​ഡ​​ൻ ഷാ​​ന​​ൻ ഡി​​ഫോ​​ൾ​​ട്ട് വി​​ധി പു​​റ​​പ്പെ​​ടു​​വി​​ച്ച​​ത്. 

ഒ​​രു ക​​ക്ഷി വ്യ​​വ​​ഹാ​​ര​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കാ​​തി​​രി​​ക്കു​​ന്പോ​​ഴോ കോ​​ട​​തി ഉ​​ത്ത​​ര​​വു​​ക​​ൾ അ​​വ​​ഗ​​ണി​​ക്കു​​ന്പോ​​ഴോ പു​​റ​​പ്പെ​​ടു​​വി​​ക്കു​​ന്ന ഒ​​രു വി​​ധി​​യാ​​ണ് ഡി​​ഫോ​​ൾ​​ട്ട് വി​​ധി. വി​​ചാ​​ര​​ണ കൂ​​ടാ​​തെ കേ​​സ് തീ​​രു​​മാ​​നി​​ക്കാ​​ൻ ഇ​​ത് കോ​​ട​​തി​​യെ അ​​നു​​വ​​ദി​​ക്കു​​ന്നു.

Advertisment