/sathyam/media/media_files/2025/09/19/california-2025-09-19-16-05-40.jpg)
ഹൈദരാബാദ്: കാലിഫോര്‍ണിയയില്‍ പോലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട മുഹമ്മദ് നിസാമുദ്ദീന്‍ കടുത്ത വംശീയ വിവേചനത്തിരയായെന്ന് കുടുംബം. കൊല്ലപ്പെട്ട യുവാവിന്റെ സാമൂഹിക മാധ്യമങ്ങളെ പോസ്റ്റ് ചൂണ്ടിക്കാട്ടിയാണ് കുടുംബം രംഗത്തെത്തിയത്.
വംശീയ വിദ്വേഷം, വംശീയ വിവേചനം, വംശീയ പീഡനം, പീഡനം, വേതന വഞ്ചന, തെറ്റായ പിരിച്ചുവിടല്‍, നീതി തടസ്സപ്പെടുത്തല്‍ എന്നിവയുടെ ഇരയായി ഞാന്‍ മാറിയിട്ടുണ്ടെന്നാണ് മുഹമ്മദ് നിസാമുദ്ദീന്‍ സാമൂഹിക മാധ്യമത്തില്‍ കുറിച്ചത്. ഇത് ചൂണ്ടിക്കാട്ടിയാണ് കുടുംബം രംഗത്തെത്തിയിരിക്കുന്നത്.
സെപ്റ്റംബര്‍ മൂന്നിനാണ് തെലങ്കാന മഹാബൂബ്‌നഗര്‍ സ്വദേശിയായ മുഹമ്മദ് നിസാമുദ്ദീന്‍ (30) വെടിയേറ്റ് കൊല്ലപ്പെട്ടത്. കാലിഫോര്‍ണിയയില്‍ മുറിയില്‍ ഒപ്പം താമസിച്ചയാളെ കത്തികൊണ്ട് കുത്തിയതിനെ തുടര്‍ന്നാണ് പോലീസ് ഇയാള്‍ക്ക് നേരെ വെടിയുതിര്‍ത്തത്.
ഒപ്പം താമസിക്കുന്നയാളെ കത്തികൊണ്ട് കുത്തിയെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സ്ഥലത്തെത്തിയതെന്ന് പൊലീസ് പറഞ്ഞു.
ഒപ്പം താമസിക്കുന്ന ആള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതേത്തുടര്‍ന്ന് മുഹമ്മദ് നിസാമുദ്ദീനെ വെടിവെച്ചെന്നും പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു.