കാലിഫോര്‍ണിയ: മാധ്യമപ്രവർത്തകർ ഉൾപ്പെടെ നിരവധി ഉപയോക്താക്കളുടെ വാട്സ്ആപ്പ് അക്കൗണ്ടുകൾ ഇസ്രായേലി സ്‌പൈവെയർ കമ്പനിയായ പാരഗൺ സൊല്യൂഷൻസ് ഹാക്കു ചെയ്തതായി മെറ്റ.
ഹാക്കിങ് റിപ്പോർട്ട് ചെയ്തതിനു പിന്നാലെ മെറ്റ പാരഗണിന് കത്തയച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.
ഇതിന്‍റെ വിശദാംശങ്ങൾ ചാരപ്രവർത്തനങ്ങൾ പുറത്തുകൊണ്ടുവരുന്ന കാനഡ കേന്ദ്രീകരിച്ചുള്ള കൂട്ടായ്മയായ സിറ്റിസൺ ലാബിന് കൈമാറിയതായും വാട്സാപ്പ് അധികൃതർ അറിയിച്ചു.
പാരഗണാണ് ഉത്തരവാദിയെന്ന് എങ്ങനെ സ്ഥിരീകരിച്ചു എന്ന ചോദ്യത്തിന് അതികൃതർ പ്രതികരിച്ചില്ല. നിയമപാലകരെയും വ്യവസായ പങ്കാളികളെയും അറിയിച്ചിട്ടുണ്ടെന്നും വിശദാംശങ്ങളിലേക്ക് കടക്കില്ലെന്നും അവർ പറഞ്ഞു.
90-ഓളം പേർ ഈ സൈബർ ആക്രമണത്തിന് ഇരയായതായി മെറ്റ പറഞ്ഞു. സൈബർ ആക്രമണകാരികൾ 90-ഓളം ആളുകളിലേക്ക് എത്തിയെന്നും അവരെ ഇരകളാക്കുകയും അവരുടെ ഡാറ്റ കവർന്നതായും സ്ഥിരീകരിച്ചു.
ഈ 90 പേരും മാധ്യമപ്രവർത്തകരും നിരവധി വലിയ വ്യക്തിത്വങ്ങളുമാണെന്ന് പറയപ്പെടുന്നു. എങ്കിലും അവരുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
നിരവധി യൂറോപ്യൻ രാജ്യങ്ങൾ ഉൾപ്പെടെ രണ്ട് ഡസനിലധികം രാജ്യങ്ങളിൽ നിന്നായി തിരഞ്ഞെടുത്ത ആളുകളെയാണ് അക്രമികൾ ലക്ഷ്യമിട്ടതെന്ന് മെറ്റാ സ്ഥിരീകരിച്ചിട്ടുണ്ട്.
മാധ്യമപ്രവർത്തകരും നിരവധി സിവിൽ സൊസൈറ്റി അംഗങ്ങളും ഇതിൽ ഇരകളായിരുന്നു. സൈബര്‍ ആക്രമണത്തിന് വിധേയരായവരില്‍ 20-ഓളം വ്യത്യസ്‍ത രാജ്യങ്ങളിൽ ഈ ആളുകൾ ഉണ്ടെന്ന് കമ്പനി പറയുന്നു.
അതേസമയം, സംഭവത്തിൽ പ്രതികരിക്കാൻ പാരഗൺ സൊലൂഷൻസ് ഇതുവരെയും തയാറായിട്ടില്ല. വാട്സ്ആപ്പ് ഉപയോക്താക്കളെ ലക്ഷ്യം വച്ചുള്ള പാരഗൺ സ്പൈവെയറർ ആക്രമണ ശ്രമം, സ്‌പൈവെയറുകളുടെ ഉപയോഗം വർദ്ധിച്ചുകൊണ്ടിരിക്കു എന്നതിൻ്റെ ഓർമ്മപ്പെടുത്തലാണെന്ന്, സിറ്റിസൺ ലാബ് ഗവേഷകൻ ജോൺ സ്കോട്ട്-റെയിൽട്ടൺ പറഞ്ഞു.