കാലിഫോർണിയ: യുഎസിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രങ്ങളിലൊന്നായ കാലിഫോർണിയയിലെ ബിഎപിഎസ് ശ്രീ സ്വാമിനാരായണ മന്ദിർ വികൃതമാക്കി. ഇന്ത്യാ വിരുദ്ധ ചുവരെഴുത്തുകൾ കൊണ്ടാണ് ക്ഷേത്രം അലങ്കോലമാക്കിയത്.
കാലിഫോർണിയയിലെ ചിനോ ഹിൽസിലെ ക്ഷേത്രത്തിലാണ് ആക്രമണം നടന്നത്. സംഭവത്തെ വിദേശകാര്യ മന്ത്രാലയം അപലപിച്ചു.
ഏറ്റവും നിന്ദ്യമായ പ്രവൃത്തിയാണ് ക്ഷേത്രത്തിന് നേരെ നടന്നതെന്നും കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. രാജ്യത്തെ ക്ഷേത്രങ്ങൾക്ക് മതിയായ സുരക്ഷ നൽകണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.