മനാമ: കാലിഫോര്‍ണിയയില്‍ കാട്ടുതീ പടരുന്നതിനെത്തുടര്‍ന്ന് ബഹ്‌റൈന്‍ സന്ദര്‍ശനം റദ്ദാക്കി അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ്.
കമല ഹാരിസ് ഔദ്യോഗിക സന്ദര്‍ശനത്തിനായി ഈ മാസം 16ന് ബഹ്റൈനിലെത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്.
ജനുവരി 20ന് ഔദ്യോഗിക പദവി അവസാനിക്കുന്ന കമല ഹാരിസിന്റെ വൈസ് പ്രസിഡന്റെന്ന നിലയിലുള്ള അവസാനത്തെ യാത്രയായിരുന്നു ഇത്.
ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയാണ് ലോസ് ആഞ്ജല്‍സ് അഭിമുഖീകരിക്കുന്നത്.
ലോസ് ആഞ്ജല്‍സില്‍ നാശം വിതച്ച വന്‍ കാട്ടുതീയില്‍ കുറഞ്ഞത് പത്തുപേര്‍ മരിച്ചതായും 10,000 വീടുകളും കെട്ടിടങ്ങളും മറ്റു നിര്‍മിതികളും കത്തിനശിച്ചതായുമാണ് റിപ്പോര്‍ട്ട്.