/sathyam/media/media_files/2025/10/30/screenshot-2025-10-30-212004-2025-10-30-21-23-44.jpg)
ഒ​ട്ടാ​വ: കാനഡയിൽ കാറില്‍ മൂത്രമൊഴിച്ചത് ചോദ്യംചെയ്തതിനെ തുടര്‍ന്ന് ഇന്ത്യന്‍ വംശജനായ വ്യവസായിയെ മര്‍ദിച്ച് കൊലപ്പെടുത്തി.
ബി​സി​ന​സു​കാ​ര​ന്‍ അ​ര്‍​വി സിം​ഗ് സാ​ഗൂ (55) ആ​ണ് മ​രി​ച്ച​ത്. ഒ​ക്ടോ​ബ​ര്‍ 19ന് ​എ​ഡ്​മോ​ണ്ട​ണി​ലാ​യി​രു​ന്നു സം​ഭ​വം. ഇ​യാ​ളു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൈ​ല്‍ പാ​പ്പി​ന്‍ (40) എ​ന്ന​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
ഒ​ക്ടോ​ബ​ര്‍ 19ന് ​കാ​മു​കി​യു​മൊ​ത്ത് ഡി​ന്ന​റി​നു ശേ​ഷം കാ​റി​ന​ടു​ത്തെ​ത്തി​യ സാ​ഗൂ ഒ​രാ​ള്‍ ത​ന്‍റെ കാ​റി​ല്‍ മൂ​ത്ര​മൊ​ഴി​ക്കു​ന്ന​തു ക​ണ്ടു. ഇ​ത് ചോ​ദ്യം​ചെ​യ്ത​തോ​ടെ ഇ​യാ​ള്‍ പ്ര​കോ​പി​ത​നാ​കു​ക​യാ​യി​രു​ന്നു.
എ​ന്താ​ണ് ചെ​യ്യു​ന്ന​തെ​ന്ന് ചോ​ദി​ച്ച​പ്പോ​ള്‍ ത​നി​ക്ക് എ​ന്ത് വേ​ണ​മെ​ങ്കി​ലും ചെ​യ്യാം എ​ന്നാ​യി​രു​ന്നു ഇ​യാ​ളു​ടെ മ​റു​പ​ടി. തു​ട​ര്‍​ന്ന് സാ​ഗൂ​വി​ന്‍റെ അ​ടു​ത്തേ​ക്ക് വ​ന്ന അ​പ​രി​ചി​ത​ന്‍ മ​റ്റൊ​രു പ്ര​കോ​പ​ന​വും കൂ​ടാ​തെ ത​ല​യി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് സാ​ഗൂ​വി​ന്‍റെ സ​ഹോ​ദ​ര​ന്‍ പ​റ​ഞ്ഞു.
തു​ട​ര്‍​ന്ന് കാ​മു​കി 911ല്‍ ​അ​ടി​യ​ന്ത​ര സ​ഹാ​യ​ത്തി​നാ​യി വി​ളി​ച്ചു. പാ​രാ​മെ​ഡി​ക്കു​ക​ള്‍ എ​ത്തി​യ​പ്പോ​ഴേ​ക്കും അ​ര്‍​വി അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും അ​ഞ്ചു ദി​വ​സ​ത്തി​നു ശേ​ഷം മ​രി​ക്കു​ക​യാ​യി​രു​ന്നു.
കൈ​ല്‍ പാ​പ്പി​ന്‍ എ​ന്ന​യാ​ളാ​ണ് സാ​ഗൂ​വി​നെ ആ​ക്ര​മി​ച്ച​തെ​ന്ന് പി​ന്നീ​ട് ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി. തു​ട​ര്‍​ന്ന് എ​ഡ്​മോ​ണ്ട​ണ്‍ പോ​ലീ​സാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കൊ​ല്ല​പ്പെ​ട്ട സാ​ഗൂ​വും പ്ര​തി​യും പ​രി​ച​യ​മു​ള്ള​വ​ര​ല്ലെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us