Advertisment

ഗാസയ്ക്ക് സഹായവുമായി കാനഡ; ഗാസയിലെ ജനങ്ങൾക്ക് 40 ദശലക്ഷം കനേഡിയൻ ഡോളറിന്റെ ധനസഹായം നൽകും

New Update
gaza death1.jpg

കാനഡ: ഇസ്രയേൽ അധിനിവേശ ഗാസയ്ക്ക് സഹായവുമായി കാനഡയും രംഗത്ത്. ഗാസയിലെ ജനങ്ങൾക്ക് ​ഭക്ഷണവും വെള്ളവും മറ്റു മാനുഷിക സഹായങ്ങളും നൽകാൻ കാനഡ ധനസഹായം പ്രഖ്യാപിച്ചു. 40 ദശലക്ഷം കനേഡിയൻ ഡോളറിന്റെ സഹായമാണ് നൽകുന്നത്.

ഗ്ലോബൽ അഫയേഴ്സ് കാനഡയുടെ അധികൃതർ പ്രസ്താവനയിൽ അറിയിച്ചതനുസരിച്ച് വേൾഡ് ഫുഡ് പ്രോഗ്രാം, യുനിസെഫ്, ലോകാരോഗ്യ സംഘടന എന്നിവയുൾപ്പെടെയുള്ള അന്താരാഷ്ട്ര ഏജൻസികൾക്കാണ് ഫണ്ട് അനുവദിക്കുക എന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞദിവസം യുഎൻ അഭയാർത്ഥി ഏജൻസി (യുഎൻആർഡബ്ല്യുഎ) ജീവനക്കാർക്ക് ഹമാസ് ഒക്ടോബർ ഏഴിന് നടത്തിയ ആക്രമണത്തിൽ ബന്ധമുണ്ടെന്ന് ഇസ്രയേൽ ആരോപിച്ചിരുന്നു. അതിനു ശേഷമാണ് കാനഡയും അമേരിക്കയുമുൾപ്പെടെയുള്ള രാജ്യങ്ങൾ ഏജൻസിക്ക് ഫണ്ട് നൽകുന്നത് നിർത്തുമെന്ന് പ്രഖ്യാപിച്ചത്.ഫണ്ട്​ നിഷേധിച്ച സാചര്യത്തിൽ യു.എൻ ഏജൻസി ഉദ്യോഗസ്​ഥർ പ്രതികരിച്ചിരുന്നു. 

Advertisment