/sathyam/media/media_files/QfzLdrVZ74TJefOFN75X.jpg)
ടൊറന്റോ: കാനഡയില്‍ അക്രമം പ്രോത്സാഹിപ്പിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് ഡെമോക്രാറ്റിക് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ആന്‍ഡ് ഇന്റര്‍ ഗവണ്‍മെന്റ് അഫയേഴ്‌സ് മന്ത്രി ഡൊമിനിക് എ ലെബ്ലാങ്ക്.
വാന്‍കൂവറില്‍ ഖാലിസ്ഥാന്‍ അനുകൂലികള്‍ ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകം ചിത്രീകരിക്കുന്ന പോസ്റ്ററുകള്‍ പതിച്ചതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ വംശജനായ കനേഡിയന്‍ നിയമനിര്‍മ്മാതാവും വിഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ചു. ഇത്തരം പ്രവര്‍ത്തികളിലൂടെ ഖാലിസ്ഥാന്‍ അനുകൂലികള്‍ ഹിന്ദു കനേഡിയന്‍മാരില്‍ അക്രമ ഭീതി ജനിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
വാന്‍കൂവറില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകം ചിത്രീകരിക്കുന്ന ചിത്രങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നതായി ഡൊമിനിക് എ ലെബ്ലാങ്ക് പറഞ്ഞു. കാനഡയില്‍ അക്രമം പ്രോത്സാഹിപ്പിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലന്നും അദ്ദേഹം പറഞ്ഞു.